ഹൃദയത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കി കരണ്‍ ജോഹര്‍; ചിത്രം തമിഴ്,ഹിന്ദി,തെലുങ്ക് ഭാഷകളിലേക്ക്

'ഹൃദയം' എന്ന മനോഹരമായ പ്രണയകഥയുടെ അവകാശം താൻ സ്വന്തമാക്കിയതായി കരൺ ജോഹർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു

Update: 2022-03-25 08:07 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒരിടവേളക്ക് ശേഷം തിയറ്ററുകളെ ഉത്സവപ്പറമ്പുകളാക്കി മാറ്റിയ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയതായും മറ്റു ഭാഷകളിലേക്ക് ഉടന്‍ റീമേക്ക് ചെയ്യുമെന്നും പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അറിയിച്ചു.

'ഹൃദയം' എന്ന മനോഹരമായ പ്രണയകഥയുടെ അവകാശം താൻ സ്വന്തമാക്കിയതായി കരൺ ജോഹർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. ഹൃദയത്തിന്‍റെ അണിയറപ്രവർത്തകരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. "വ്യവസായത്തിലെ അഭിമാനകരവും ആദരണീയവുമായ ഈ രണ്ട് പേരുമായി സഹകരിക്കുകയെന്നത് ഞങ്ങളുടെ ടീമിന് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഞങ്ങളുടെ സിനിമയിലുള്ള വിശ്വാസത്തിന് മാധവൻ സാറിനും കരൺ ജോഹർ സാറിനും നന്ദി. ഞങ്ങളുടെ സിനിമയോട് നിങ്ങൾ ചൊരിഞ്ഞ അളവറ്റ സ്നേഹത്തിന്, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി. ' നിർമാതാക്കള്‍ അറിയിച്ചു.

Full View

ജനുവരി 21നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആറു കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രം കുറഞ്ഞ നാള്‍ കൊണ്ടുതന്നെ 55 കോടി കളക്ഷന്‍ നേടിയിരുന്നു. ഇപ്പോള്‍ ഒടിടിയിലും വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്‍ജിനിയറിംഗ് ബിരുദധാരിയായ അരുണ്‍ നീലകണ്ഠന്‍റെ ജീവിതത്തിലൂടെയാണ് ഹൃദയം കടന്നുപോകുന്നത്. പ്രണവ് മോഹന്‍ലാലായിരുന്നു അരുണിനെ അവതരിപ്പിച്ചത്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമായിരുന്നു നായികമാര്‍.

വിനീത് ശ്രീനിവാസനായിരുന്നു സംവിധാനം. നാൽപതുവർഷങ്ങൾക്ക് ശേഷം തെന്നിന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയായിരുന്നു. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ഹൃദയം നിര്‍മിച്ചത്. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News