'ചേച്ചി അവന്‍ മുത്താണ്': ഹൃദയത്തിന്‍റെ ട്രെയിലര്‍ വീഡിയോ

ജനുവരി 21നാണ് ഹൃദയം തിയറ്ററിലെത്തുന്നത്.

Update: 2022-01-19 14:47 GMT
Editor : ijas
Advertising

പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും ദര്‍ശന രാജേന്ദ്രനേയും പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കോളേജ് നൊസ്റ്റാള്‍ജിയയും പ്രണയവും പ്രണയ നഷ്ടവും നിറഞ്ഞ ട്രെയിലര്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജു വര്‍ഗ്ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Full View

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്‍റ് സിനിമാസിന്‍റെ 70ആം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം-ദിവ്യ ജോര്‍ജ്. ചമയം-ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍-അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍-ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

കോവിഡ് സാഹചര്യത്തില്‍ നാരദന്‍, സല്യൂട്ട് എന്നീ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരുന്നെങ്കിലും ഹൃദയത്തിന്‍റെ റിലീസുമായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ അറിയിച്ചിരുന്നു. ജനുവരി 21നാണ് ഹൃദയം തിയറ്ററിലെത്തുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News