'ആ ശ്വേത ഞാനല്ല, ഞാന്‍ തട്ടിപ്പിനിരയായിട്ടില്ല': വിശദീകരണവുമായി ശ്വേത മേനോന്‍

'വാര്‍ത്ത വന്നതോടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും എന്നെ വിളിക്കാന്‍ തുടങ്ങി'

Update: 2023-03-06 05:35 GMT

Shwetha Menon

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പിന് താന്‍ ഇരയായിട്ടില്ലെന്ന് നടി ശ്വേത മേനോന്‍. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് ശ്വേത മേനോന്‍റെ പ്രതികരണം. താന്‍ തട്ടിപ്പിനിരയാകുകയോ പണം നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ശ്വേത വ്യക്തമാക്കി.

"സുഹൃത്തുക്കളെ, രാവിലെ മുതലുള്ള ചില ആശയക്കുഴപ്പങ്ങളില്‍ വ്യക്തത വരട്ടെ. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചതാണ്. അവര്‍ റിപ്പോര്‍ട്ടില്‍ അബദ്ധത്തില്‍ എന്നെ ടാഗ് ചെയ്തതാണ്. വാര്‍ത്ത വന്നതോടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും എന്നെ വിളിക്കാന്‍ തുടങ്ങി. ഞാൻ തട്ടിപ്പിനിരയായിട്ടില്ല. എല്ലാവരുടെയും കരുതലിന് നന്ദി"- എന്നാണ് ശ്വേത മേനോന്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയത്.

Advertising
Advertising

മുംബൈയിലെ സ്വകാര്യ ബാങ്കിൽ അക്കൗണ്ടുള്ള 40 പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായിരുന്നു. വ്യക്തിവിവരങ്ങൾ (കെ.വൈ.സി) അപ്ഡേറ്റ് ചെയ്യാനെന്ന പേരിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയവര്‍ക്കാണ് പണം നഷ്ടമായത്.

ഇങ്ങനെ പണം നഷ്ടമായവരില്‍ നടിയും അവതാരകയുമായി ശ്വേത മേമനുമുണ്ടായിരുന്നു. അവര്‍ പൊലീസിൽ പരാതി നൽകുകയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ ശ്വേത മേമന് പകരം ശ്വേത മേനോനെ ടാഗ് ചെയ്തു. തുടര്‍ന്ന് നിരവധി പേര്‍ ഇക്കാര്യം അന്വേഷിക്കാന്‍ വിളിച്ചതോടെയാണ് ശ്വേത മേനോന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 

Hey friends, I just wanted to clear up some confusion that has been going around since morning. Due to an error made...

Posted by Shwetha Menon on Sunday, March 5, 2023


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News