'എനിക്കറിയാം സർ നമ്മളീ കേസ് ജയിക്കും'; മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'നേര്' ട്രെയിലർ

കോർട്ട് റൂം ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രത്തിൽ വിജയമോഹൻ എന്ന വക്കീൽ കഥാപാത്രമായാണ് മോഹൻലാലെത്തുന്നത്

Update: 2023-12-09 12:22 GMT

മോഹൻലാൽ ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം നേരിന്റെ ട്രെയിലർ പുറത്തിറങ്ങി. കോർട്ട് റൂം ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രത്തിൽ വിജയമോഹൻ എന്ന വക്കീൽ കഥാപാത്രമായാണ് മോഹൻലാലെത്തുന്നത്. വലിയ ഇടവേളക്ക് ശേഷമാണ് താരം അഭിഭാഷക കുപ്പായമണിയുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ക്രിസ്മസ് റീലീസായി ഡിസംബർ 21 നാണ് തിയേറ്ററിലെത്തുന്നത്. ഹൈക്കോടതി അഭിഭാഷക ശാന്തി മായദേവിയാണ് നേരിന്റെ തിരകഥയൊരുക്കിയത്.

ദൃശ്യം 2ന്റെ സെറ്റിൽ വെച്ച് പലകേസുകളെ കുറിച്ചും ശാന്തിയുമായി സംസാരിക്കവെ ജീത്തുജോസഫ് ഒരു സാഹചര്യം പറയുകയും അത് ശാന്തിയോട് എഴുതാൻ പറുയുകയുമായിരുന്നുവെന്ന് ജീത്തുജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. ജഗദീഷ്, പ്രിയാമണി, അനശ്വര രാജൻ, ഗണേഷ് കുമാർ, സിദ്ദീഖ്, ശാന്തിമായാദേവി, ശ്രീധന്യ, നന്ദു, ദിനേശ് പ്രഭാകർ, റശ്മി അനിൽ, ശങ്കർ ഇന്ദുചൂഡൻ, കലാഭവൻ ജിന്റോ, മാത്യൂ വർഗീസ്, പ്രശാന്ത് നായർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിലെത്തുന്നത്.

Advertising
Advertising

ഛായാഗ്രഹണം-സതീഷ്‌കുറുപ്പ്, എഡിറ്റിംഗ്-വി.എസ് വിനായക്, സഗീതം-വിഷ്ണു ശ്യാം, കവാസംവിധാനം-ബോബൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് രാമചന്ദ്രൻ, ഡിസൈൻ-സേതു ശീവാന്ദൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് നേര്. റാം, മലൈക്കോട്ടൈ വാലിബൻ, ബറോസ്, റംബാൻ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന മോഹൻ ലാൽ ചിത്രങ്ങൾ.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News