ബീഫ് ഫ്രൈയും പൊറോട്ടയും പൂനയിൽ കിട്ടില്ല, കേരളത്തിൽ കിട്ടും: നടി കേതകി

ഷാനിൽ മുഹമ്മദ് ഒരുക്കിയ അവിയൽ എന്ന ചിത്രത്തില്‍ നടി പ്രധാന വേഷത്തിലെത്തുന്നുണ്ട്

Update: 2022-04-10 09:16 GMT
Editor : abs | By : Web Desk

ഫിലിപ്‌സ് ആൻഡ് ദ മങ്കിപെൻ എന്ന ചിത്രത്തിനു ശേഷം ഷാനിൽ മുഹമ്മദ് ഒരുക്കിയ സിനിമയാണ് അവിയൽ. കണ്ണൂരുകാരനായ ചെറുപ്പക്കാരന്റെ പല കാലങ്ങളിലുള്ള പ്രണയവും ജീവിതവുമാണ് സിനിമയുടെ ഇതിവൃത്തം. പുതുമുഖ നടൻ സിറാജുദ്ദീനാണ് ചിത്രത്തിലെ നായകൻ. ജോജു ജോർജ്, അനശ്വര രാജൻ, അഞ്‌ലി നായർ, ആത്മീയ രാജൻ, കേതകി നാരായൺ തുടങ്ങിയ ഒരുപിടി അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ് എന്നു പറയുകയാണിപ്പോൾ പൂനെക്കാരിയായ നടി കേതകി നാരായൺ. ചിത്രത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ ഭക്ഷണത്തെ കുറിച്ചുള്ള സിനിമയാണോ എന്നാണ് താൻ അന്വേഷിച്ചതെന്ന് അവർ പറയുന്നു. പോപ്പർ സ്റ്റോപ് എന്ന യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു നടി.

Advertising
Advertising

'കേരളത്തെ ഞാൻ സ്‌നേഹിക്കുന്നു. ബീഫ് ഫ്രൈയു പൊറോട്ടയും പൂനെയിൽ കിട്ടാറില്ല. കേരളത്തിലെത്തിയാൽ അതു കിട്ടുന്ന തട്ടുകട അന്വേഷിക്കുകയാണ് ജോലി. അവിയൽ, ഭക്ഷണത്തെ കുറിച്ചുള്ള സിനിമയാണോ എന്നാണ് ആദ്യം ഞാൻ അന്വേഷിച്ചത്. ഞാൻ ഫുഡിയാണ്.' - അവർ പറഞ്ഞു.

മലയാളത്തിൽ നേരത്തെ വീരം, ദിവാന്‍ജിമൂല എന്നീ ചിത്രങ്ങളിലും കേതകി അഭിനയിച്ചിട്ടുണ്ട്. മറാഠി ചിത്രങ്ങളിലും ഹിന്ദി വെബ് സീരീസുകളിലും വേഷമിട്ടു. യൂത്ത് എന്ന മറാഠി ചിത്രത്തിലൂടെയാണ് അഭിനയ മേഖലയിലെത്തിയത്. 

'നിരവധി മലയാളി സുഹൃത്തുക്കളുണ്ട്. മിക്കവരും സിനിമാ മേഖലയിൽനിന്നാണ്. ഇവിടെ എല്ലാവരും ഫോക്കസ്ഡ് ആണ്. പ്രൊഡക്ഷനും ആർട്ടും കോസ്റ്റ്യൂമുമെല്ലാം മികച്ചത്. സിനിമയിൽ എത്തണമെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. ആക്ടിങ് കോഴ്‌സ് ചെയ്യാൻ വിചാരിച്ചിരുന്നുവെങ്കിലും സമയത്ത് സാധിച്ചില്ല. ഇവിടെ എത്തുന്നതു വരെ കാത്തിരിക്കാനുള്ള ക്ഷമയുമുണ്ടായിരുന്നു' - അവർ കൂട്ടിച്ചേർത്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News