പല നാടകങ്ങളും പൊളിയാൻ കാരണം ഞാനായിരുന്നു എന്ന് തോന്നിയിട്ടുണ്ട്, അഭിനയിക്കുന്നവർക്ക് നല്ല ശരീര സാന്നിധ്യം പ്രധാനമാണ്: ഇന്ദ്രൻസ്

തനിക്ക് നേരിട്ട ശാരീരിക അവഹേളനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്

Update: 2023-02-05 15:28 GMT

തനിക്ക് നേരിട്ട ശാരീരിക അവഹേളനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്. പല നാടകങ്ങളും പൊളിയാൻ കാരണം താനായിരുന്നു എന്ന് തോന്നീട്ടുണ്ടെന്നും നാടകങ്ങളിൽ അഭിനയിക്കുമ്പോൾ എന്റെ പൊടി പോലും കാണാൻ കഴിയില്ലായിരുന്നു എന്നും ഇന്ദ്രൻസ് പറഞ്ഞു. ഇന്ത്യൻ എക്‌സപ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.

''ദൂരെ നിൽക്കുന്നവർക്ക് സ്‌റ്റേജിൽ എന്റെ പൊടിപോലും കാണാൻ കഴിയില്ലായിരുന്നു. നാടക മത്സരങ്ങളിലെല്ലാം പങ്കെടുക്കാൻ പോകുമ്പോൾ ഒരുപാട് സമ്മാനങ്ങൾ നേടിയ നാടകങ്ങൾ പൊളിയുമ്പോൾ എനിക്ക് വിഷമം വന്നിട്ടുണ്ട്. അത് ഞാൻ കാരണമാണെന്ന് തോന്നീട്ടുണ്ട്.

Advertising
Advertising

ഒരു നാടകത്തിൽ ഞാൻ പൊലീസുകാരനായിട്ടായിരുന്നു അഭിനയിച്ചത്. ആ നാടകം കഴിഞ്ഞപ്പോൾ അതിൽ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ പരാജയപ്പെട്ടു എന്നായിരുന്നു ജഡ്ജ്‌മെന്റ്. അത് എന്നെ ഉദ്ദേശിച്ചാണെന്ന് അപ്പോൾ തന്നെ എനിക്ക് ബോധ്യമായി. അപ്പോൾ മുതലാണ് ഞാൻ ജിമ്മിൽ പോയി തുടങ്ങിയത്. നാടകങ്ങളിലും സിനിമയിലുമെല്ലാം അഭിനയിക്കുന്നവരുടെ ശരീര സാന്നിധ്യത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് എനിക്കന്ന് മനസിലായി.

പണ്ട് മാത്രമല്ല ഇപ്പോഴും എനിക്ക് അപകർഷതാ ബോധം ഉണ്ട്. അതറിയാതെ ഇടയ്ക്ക് വരുന്നതാണ്. നല്ല വൃത്തിയുള്ള ആളുകളെല്ലാം പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇപ്പോഴും മടിയാണ്.''- ഇന്ദ്രൻസ് ചിരിച്ചുകൊണ്ട് പറഞ്ഞു

പഠനകാലത്ത് ഞാൻ മുന്നിൽ പോയി ഇരിക്കാറില്ലായിരുന്നു. ശരീരത്തിൽ ചെറിയുണ്ടായിരുന്നു. കൂടാതെ പഴയ വസ്ത്രങ്ങളെല്ലാമായിരുന്നു ധരിച്ചത്. മറ്റു കുട്ടികളെല്ലാം നല്ല വസ്ത്രങ്ങളും സ്‌പ്രേയുമെല്ലാം അടിച്ച് അവർക്ക് നല്ല മണമായിരിക്കും. ഒരു കുട്ടിയുടെ പരാതിയിൽ സങ്കടത്തോടെ ടീച്ചർക്ക് എന്നെ പുറകിൽ കൊണ്ടുപോയി ഇരുത്തേണ്ടി വന്നിട്ടുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News