സ്‌കൂളിലേക്ക് കുറച്ചു പിള്ളേരെ വേണം..! നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിലേക്ക് രസകരമായ കാസ്റ്റിങ് കോൾ- വിഡിയോ

സ്‌കൂൾ പശ്ചാത്തലത്തിലാണ് ഡിയർ സ്റ്റുഡന്റ്‌സ് ഒരുങ്ങുന്നത്

Update: 2022-04-01 13:50 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: നവാഗതരെ അണിനിരത്തി പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി കാസ്റ്റിങ് കോൾ. 'ഡിയർ സ്റ്റുഡന്റ്സി'ലേക്കാണ് അഭിനേതാക്കളെ ക്ഷമിച്ച് രസകരമായ കാസ്റ്റിങ് കോൾ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.

Full View

സ്‌കൂൾ പശ്ചാത്തലത്തിലാണ് ഡിയർ സ്റ്റുഡന്റ്‌സ് ഒരുങ്ങുന്നത്. നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയും ചേർന്നാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ഇരുവരും തന്നെയാണ് കാസ്റ്റിങ് കോൾ വിഡിയോയിലും പ്രത്യക്ഷപ്പെടുന്നത്. പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും അസിസ്റ്റ് ചെയ്തിട്ടുണ്ട്.

Summary: Casting call out for the movie 'Dear Students', that is produced by Nivin Pauly

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News