മുംബൈ ബീച്ച് വൃത്തിയാക്കി ജാക്വിലിൻ ഫെർണാണ്ടസ്

'ജാക്വിലിൻ ഫെർണാണ്ടസ് ഫൗണ്ടേഷ'ന്‍റെ മുംബൈ സംഘമാണ് നടിക്കൊപ്പം ബീച്ച് വൃത്തിയാക്കിയത്

Update: 2021-09-28 05:15 GMT
Editor : Nisri MK | By : Web Desk

കൊവിഡ് കാലത്ത് സാമൂഹ്യപ്രവർത്തനങ്ങളിലൂടെ ഒട്ടേറെ താരങ്ങൾ മാതൃകയായിട്ടുണ്ട്. ഇപ്പോഴിതാ മുംബൈ ബീച്ച് വൃത്തിയാക്കി കയ്യടി നേടിയിരിക്കുകയാണ് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. 'ജാക്വിലിൻ ഫെർണാണ്ടസ് ഫൗണ്ടേഷ'ന്‍റെ  മുംബൈ സംഘമാണ് നടിക്കൊപ്പം ബീച്ച് വൃത്തിയാക്കിയത്.



 

പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞ കടല്‍ തീരത്തിന്‍റെ ഒരു ഹ്രസ്വ വിഡിയോ ക്ലിപ്പിനൊപ്പം ടീമിനൊപ്പമുള്ള ക്ലീനിംഗ് ചിത്രമാണ് നടി ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ചത്. മുൻപും ഇതുപോലുള്ള പ്രവർത്തികളിലൂടെ ജാക്വിലിൻ ശ്രദ്ധനേടിയിട്ടുണ്ട് .

Advertising
Advertising


 

അടുത്തിടെ, തെരുവുകളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ നടി മുന്നിട്ടിറങ്ങിയിരുന്നു. ഷൂട്ടിങ്ങിനു പോകുന്നതിനിടയിലാണ് വഴിയരികിൽ കഷ്ടത അനുഭവിക്കുന്നവരെ കണ്ട് കാർ നിർത്തി സഹായങ്ങൾ നൽകിയത്. കൊവിഡിന്‍റെ രണ്ടാം തരംഗം ശക്തമായപ്പോള്‍ പട്ടിണി അനുഭവിക്കുന്നവര്‍ക്കായി നടി ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തിരുന്നു. 

ജാക്വിലിൻ അവസാനമായി അഭിനയിച്ചത് പവന്‍ കൃപാലാനിയുടെ 'ഭൂത് പൊലീസി'ലാണ്. സെയ്ഫ് അലി ഖാന്‍, അര്‍ജുന്‍ കപൂര്‍, യാമി ഗൌതം തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒ.ടി.ടി.യിലാണ് റിലീസ് ചെയ്തത്.

 

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News