തലൈവര്‍ ഡാ; ജനനായകനെ മറികടന്ന് ജയിലര്‍ 2, ആദ്യദിന കലക്ഷൻ 125 കോടി

ഹിന്ദി പതിപ്പ് 4,371 ഷോകളിൽ നിന്ന് 3.50 കോടി രൂപയും കന്നഡ പതിപ്പ് 110 ഷോകളിൽ നിന്ന് 35 ലക്ഷം രൂപയും തൂത്തുവാരി

Update: 2026-10-16 09:28 GMT

ചെന്നൈ: ഇന്ത്യൻ ബോക്സോഫീസിൽ തലൈവറുടെ തേരോട്ടം. റിലീസ് ദിനം തന്നെ റെക്കോഡ് കലക്ഷൻ നേടിയിരിക്കുകയാണ്. ഇൻഡസ്ട്രി ട്രാക്കറായ സാക്‌നിൽക് പറയുന്നതനുസരിച്ച്, 16,599 ഷോകളിലായി ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 59.70 കോടി രൂപ നെറ്റ് കലക്ഷൻ നേടി. ചിത്രത്തിന്‍റെ ആഗോള ഗ്രോസ് കലക്ഷൻ 125.25 കോടി രൂപയാണ്. വ്യാഴാഴ്ച, തമിഴ് പതിപ്പിൽ 9,326 ഷോകളിൽ നിന്നായി 'ജയിലർ 2' 43.35 കോടി രൂപ നെറ്റ് കലക്ഷൻ നേടിയപ്പോൾ, തെലുഗു പതിപ്പ് 2,792 ഷോകളിൽ നിന്ന് 12.50 കോടി രൂപ നേടി.

ഹിന്ദി പതിപ്പ് 4,371 ഷോകളിൽ നിന്ന് 3.50 കോടി രൂപയും കന്നഡ പതിപ്പ് 110 ഷോകളിൽ നിന്ന് 35 ലക്ഷം രൂപയും തൂത്തുവാരി. സാക്‌നിൽകിന്റെ കണക്കുപ്രകാരം തമിഴ് പതിപ്പിന്റെ മൊത്തത്തിലുള്ള ഒക്യുപൻസി 75.44% ആയിരുന്നു. ഇതിൽ രാവിലത്തെ ഷോകളിൽ 71.77%, ഉച്ചകഴിഞ്ഞുള്ള ഷോകളിൽ 65.31%, വൈകുന്നേരത്തെ ഷോകളിൽ 75.08%, രാത്രി ഷോകളിൽ 89.62% എന്നിങ്ങനെയാണ് ഒക്യുപൻസി രേഖപ്പെടുത്തിയത്.

Advertising
Advertising

നെൽസന്‍റെ സംവിധാനവും രജനീകാന്തി മാസ് സ്റ്റൈലും പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ത്രസിപ്പിച്ചിരിക്കുകയാണ്. ഇനി ദൃശ്യം 3, പ്രഹാർ, സ്ട്രീറ്റ് ഫൈറ്റർ തുടങ്ങിയ ചിത്രങ്ങളുമായുള്ള ബോക്സോഫീസ് പോരാട്ടം കൂടിയാണ് ജയിലർ 2-ന് മുന്നിലുള്ളത്.

'ജയിലർ 2'-ന്റെ അഡ്വാൻസ് ബുക്കിംഗ് തന്നെ ചിത്രം ബോക്സോഫീസിൽ വലിയൊരു തരംഗം സൃഷ്ടിക്കുമെന്നതിന്റെ സൂചന നൽകിയിരുന്നു. ഇത് ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച തുടക്കം നൽകാൻ സഹായിച്ചു. തമിഴ് സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ നാലാമത്തെ ഓപ്പണിംഗ് കലക്ഷനാണിത്. ഇതിൽ ഈ റെക്കോർഡിൽ മുന്നിലുള്ള മറ്റ് രണ്ട് ചിത്രങ്ങളായ 2.0, കൂലി എന്നിവയിലും രജനീകാന്ത് തന്നെയാണ് നായകൻ എന്നത് ശ്രദ്ധേയമാണ്.

വിദേശ രാജ്യങ്ങളിലും ആദ്യ ദിവസം തന്നെ 'ജയിലർ 2' വൻ വിജയമാണ് നേടിയത്. യുഎസ്, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ വിപണികളിൽ രജനീകാന്തിനുള്ള വലിയ ആരാധകവൃന്ദം ചിത്രത്തിന് റെക്കോർഡ് വിജയം സമ്മാനിച്ചു. അന്താരാഷ്ട്ര തലത്തിൽ ആദ്യ ദിവസം തന്നെ 6 ദശലക്ഷം ഡോളർ നേടാൻ ചിത്രത്തിന് കഴിഞ്ഞു.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച 20 ഓപ്പണിംഗുകളിൽ ഇടം നേടിയിരിക്കുകയാണ് ജയിലര്‍ 2വും. തമിഴ് സിനിമയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ഓപ്പണിംഗാണിത്; 'കൂലി' (151 കോടി), വിജയ്‌യുടെ 'ലിയോ' (143 കോടി) എന്നിവയാണ് മുന്നിൽ. എങ്കിലും 'ഗോട്ട്' (101 കോടി), 'പഠാൻ' (105 കോടി), 'അനിമൽ' (116 കോടി) തുടങ്ങി നിരവധി പാൻ-ഇന്ത്യൻ, ബോക്‌സോഫീസ് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ ആദ്യ ദിന കലക്ഷനെ മറികടക്കാൻ 'ജയിലർ 2'-ന് കഴിഞ്ഞു.

കൂടാതെ, മൂന്ന് തവണ 100 കോടിയിലധികം രൂപ ആദ്യ ദിന കലക്ഷൻ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ നടൻ കൂടിയായി രജനീകാന്ത് മാറി. നിലവിൽ അഞ്ച് തവണ ഈ നേട്ടം കൈവരിച്ച പ്രഭാസാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രാം ചരൺ, വിജയ്, യാഷ്, ഷാരൂഖ് ഖാൻ, ജൂനിയർ എൻടിആർ തുടങ്ങിയ മറ്റ് ചില താരങ്ങൾ രണ്ട് തവണയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

സൺ പിക്ചേഴ്സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സാധാരണയായി രണ്ടാം ഭാഗങ്ങളിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കാത്ത രജനി സമ്മതം മൂളിയ അപൂര്‍വ സീക്വലുകളിൽ ഒന്നാണ് ഈ ചിത്രം.മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന രമ്യാ കൃഷ്ണൻ, യോഗി ബാബു, മിർണ, റിത്വിക് എന്നിവർക്കൊപ്പം എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലൻ, അന്ന രാജൻ, ജതിൻ സർണ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൂടാതെ മോഹൻലാൽ, ഹൃതിക് റോഷൻ, ശിവ രാജ്കുമാർ, ജാക്കി ഷറോഷ് എന്നിവരുടെ കാമിയോ റോളുകളും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News