രജനിയുടെ ആക്ഷന്‍, വില്ലനായി വിനായകന്‍: ജയിലര്‍ വീഡിയോ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്

Update: 2023-08-03 07:49 GMT

രജനികാന്ത് നായകനാകുന്ന ജയിലര്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്‍പത് മില്യണ്‍ കാഴ്ചക്കാരുമായി വീഡിയോ യു ട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ട്രെയിലറില്‍ വില്ലനായി വിനായകനെ കാണാം.

മോഹന്‍ലാല്‍ രജനിക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ജയിലര്‍ക്കുണ്ട്. തമന്ന, രമ്യ കൃഷ്ണന്‍, യോഗി ബാബു , ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രഹണം. റാമോജി റാവു ഫിലിം സിറ്റിയില്‍ വന്‍ സെറ്റ് തന്നെ ചിത്രത്തിനായി ഒരുക്കിയിരുന്നു. സണ്‍ പിക്ചേഴ്സാണ് നിര്‍മാണം. ആഗസ്ത് 10ന് ചിത്രം തിയറ്റുകളിലെത്തും.

Advertising
Advertising

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിന്‍റെ സിനിമ തിയറ്ററുകളിലെത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. തമിഴ്നാട്ടിലെ എല്ലാ തിയറ്ററുകളിലും ജയിലര്‍ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ തിയറ്റര്‍ ഉടമകള്‍ക്ക് നല്‍കിക്കഴിഞ്ഞു.

ചിത്രീകരണത്തിന്‍റെ ഓരോ ഘട്ടത്തിലും ജയിലര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തമന്നയുടെ ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. റിലീസിനു മുന്‍പേ ലഭിച്ച സ്വീകാര്യത ബോക്സ് ഓഫീസിലും തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News