700 സിനിമകൾ പൂർത്തിയാക്കിയ ഉർവശിയുടെ മറ്റൊരു അടിപൊളി പ്രകടനം; ജലധാര പമ്പ് സെറ്റ് ട്രെയിലർ

കോടതിയുടെ പശ്ചാത്തലത്തിലുള്ള ആക്ഷേപഹാസ്യമാണ് ചിത്രം

Update: 2023-08-03 03:29 GMT
Advertising

ഉര്‍വശി, ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962' ട്രെയിലർ പുറത്ത്. ദിലീപ്, ഇന്ദ്രജിത്ത്, ആസിഫ് അലി, ആൻറണി വർഗീസ്, ലാൽ ജോസ്, സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സെലിബ്രിറ്റി പേജുകളിലൂടെയാണ് ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയത്.

കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രം. ട്രെയിലറിൽ തന്നെ ചിരിയുണർത്തുന്ന നിരവധി രംഗങ്ങളുണ്ട്. ആഷിഷ് ചിന്നപ്പയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ആദ്യ നിർമാണ സംരംഭമാണിത്. വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് നിർമാണം.

സാഗർ, ജോണി ആന്‍റണി, ടി.ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ജലധാര പമ്പ്സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത് പാലക്കാടാണ്.

പ്രജിൻ എം.പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ആർട്ട്– ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ തോമസ്, മേക്കപ്പ്– സിനൂപ് രാജ്, ഗാനരചന– ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം– അരുൺ മനോഹർ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, ഓഡിയോഗ്രാഫി– വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ- ജോഷി മേടയിൽ, കൊറിയോഗ്രാഫി- സ്പ്രിംഗ് , വിഎഫ്എക്‌സ്– ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പിആർഒ– എ.എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട്- ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ- നൗഷാദ് കണ്ണൂർ, ഡിജിറ്റൽ മാർക്കറ്റിംഗ്– അനൂപ് സുന്ദരൻ. സിനിമ ആഗസ്റ്റ് 11ന് പ്രദർശനത്തിന് എത്തും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News