'ഞാൻ നടിയാകുന്നതിനോട് അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു'; മനസ്സ് തുറന്ന് ജാൻവി

'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ' എന്ന പരിപാടിയിലായിരുന്നു ജാൻവിയുടെ വെളിപ്പെടുത്തൽ

Update: 2024-06-02 16:06 GMT

താൻ നടിയാകുന്നതിനോട് അമ്മ ശ്രീദേവിക്ക് താല്പര്യമില്ലായിരുന്നുവെന്ന് ബോളിവുഡ് നടിയും ശ്രീദേവി-ബോണികപൂർ ദമ്പതികളുടെ മകളുമായ ജാൻവി കപൂർ. അമ്മയ്ക്ക് തന്നെ ഡോക്ടറാക്കാനായിരുന്നു ആഗ്രഹമെന്നാണ് ജാൻവി മനസ്സ് തുറന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന പരിപാടിയിലായിരുന്നു ജാൻവിയുടെ വെളിപ്പെടുത്തൽ.

"അമ്മ ഒരുപാട് നോക്കി, എന്നെ നടിയാക്കാതിരിക്കാൻ. ഞാൻ ഓരോ ഡ്രസിട്ട് നോക്കുമ്പോഴും മേക്കപ്പിട്ട് നോക്കുമ്പോഴുമൊക്കെ അമ്മ പറയുമായിരുന്നു, തന്റെ ആഗ്രഹം എന്നെ ഡോക്ടറാക്കണം എന്നാണെന്ന്. പക്ഷേ ചെറുപ്പം തൊട്ടേ നടിയാകണം എന്നാഗ്രഹിച്ചയാളാണ് ഞാൻ. അതുകൊണ്ട് തന്നെ ഞാനമ്മയോട് പറയുമായിരുന്നു, അമ്മയുടെ ആഗ്രഹം നിറവേറ്റാൻ ഞാൻ ഒരു ചിത്രത്തിലെങ്കിലും ഡോക്ടറായി വേഷമിടും എന്ന്". ജാൻവി പറയുന്നു.

Advertising
Advertising

2018 ഫെബ്രുവരി 2018ലായിരുന്നു 54ാം വയസ്സിൽ ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. ബോളിവുഡ് താരം മോഹിത് മർവയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ദുബൈയിലെത്തിയ ശ്രീദേവി ഹോട്ടലിലെ ബാത്ത് ടബ്ബിൽ വീണ് മരിക്കുകയായിരുന്നു. തുടർന്ന് താരത്തിന്റെ മരണത്തെ തുടർന്ന് നിരവധി ദുരൂഹതകളും ഊഹോപോഹങ്ങളും ഉടലെടുത്തു. ഭർത്താവ് ബോണി കപൂറായിരുന്നു മിക്ക കഥകളിലും പ്രധാന വില്ലൻ. ദുരൂഹ മരണമായത് കൊണ്ടു തന്നെ നുണപരിശോധനകൾക്ക് വരെ വിധേയനായി.

എന്നാൽ കഴിഞ്ഞ ദിവസം ബോണി കപൂർ തന്നെ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തി. ഉപ്പൊഴിവാക്കിയുള്ള കടുത്ത ഡയറ്റ് ആണ് തിരിച്ചടിയായത് എന്നായിരുന്നു ബോണിയുടെ വെളിപ്പെടുത്തൽ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News