ജയസൂര്യ - നാദിർഷ ചിത്രം 'ഈശോ' ഒ.ടി.ടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്

Update: 2022-09-14 15:27 GMT
Editor : ലിസി. പി | By : Web Desk

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം 'ഈശോ' ഒ.ടി.ടിയിൽ റിലീസ് ചെയ്യും.ഒക്ടോബർ അഞ്ചിന് സോണി ലിവിലൂടെയാണ് ചിത്രത്തിന്റെ പ്രീമിയർ നടക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് ചിത്രം നിർമിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Advertising
Advertising

ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് റോബി വർഗീസാണ്. നാദിർഷാ തന്നെയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റീറെക്കോർഡിങ്ങ് - ജേക്‌സ് ബിജോയ്, ലിറിക്സ് - സുജേഷ് ഹരി, ആർട്ട് - സുജിത് രാഘവ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ, കോസ്റ്റ്യൂം - അരുൺ മനോഹർ, ആക്ഷൻ - ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി - ബ്രിന്ദ മാസ്റ്റർ, ചീഫ് അസോസിയേറ്റ് - സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് - വിജീഷ് പിള്ളൈ, കോട്ടയം നസീർ, മേക്കപ്പ് - പി വി ശങ്കർ, സ്റ്റിൽസ് - സിനറ്റ് സേവ്യർ, ഡിസൈൻ - ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News