ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'അന്താക്ഷരി' ഒടിടി റിലീസിന്

സുൽത്താൻ ബ്രദേഴ്‌സ് എൻറർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ അൽ ജസ്സം അബ്ദുൾ ജബ്ബാർ ആണ് ചിത്രത്തിൻറെ നിർമ്മാണം.

Update: 2022-01-29 02:30 GMT
Editor : abs | By : Web Desk

വിപിൻ ദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'അന്താക്ഷരി' ഒടിടി റിലീസായി സോണി ലൈവിലൂടെ പ്രേക്ഷകരിലേക്കെത്തും. ജീത്തു ജോസഫ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുൽത്താൻ ബ്രദേഴ്‌സ് എൻറർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ അൽ ജസ്സം അബ്ദുൾ ജബ്ബാർ ആണ് ചിത്രത്തിൻറെ നിർമ്മാണം. ഛായാഗ്രഹണം ബബ്ലു അജു. സംഗീതം അംകിത് മേനോൻ, എഡിറ്റിംഗ് ജോൺ കുട്ടിയും നിർവഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അൽ സജം അബ്ദുൾ ജബ്ബാർ, പ്രോജക്ട് ഡിസൈനർ- അൽ ജസീം അബ്ദുൾ ജബ്ബാർ,  പ്രൊഡക്ഷൻ കൺട്രോളർ-ശ്യാം ലാൽ, ആർട്ട്- സാബു മോഹൻ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്- സുധീർ സുരേന്ദ്രൻ, സ്റ്റിൽസ്- ഫിറോഷ് കെ. ജയേഷ്, ഡിസൈൻ-അജിപ്പൻ, ക്രിയേറ്റീവ് ഡയറക്ടർ- നിതീഷ് സഹദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടർ- റെജിവൻ എ., റെനിറ്റ് രാജ്, കളറിസ്റ്റ്- ലിജു പ്രഭാകർ, സെക്കന്റ് യൂണിറ്റ് ക്യാമറ- നീരജ് രവി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News