' ജീവനും ജീവന്റെ ജീവനും': കരിക്ക് താരം ജീവൻ സ്റ്റീഫൻ വിവാഹിതനാകുന്നു

ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച് അർജുൻ രത്തൻ

Update: 2024-07-07 12:18 GMT

മലയാളത്തിലെ പ്രശ്‌സ്ത വെബ് സീരീസായ കരിക്കിലൂടെ ശ്രദ്ധേയനായ ജീവൻ സ്റ്റീഫൻ വിവാഹിതനാകുന്നു. റിയയാണ് വധു. ഇരുവരുടേയും വിവാഹനിശ്ചിയത്തിന്റെ ഫോട്ടോകൾ സുഹൃത്തുക്കൾ പങ്കുവെച്ചതോടെയാണ് കല്ല്യാണ വിവരം ആരാധകരിലേക്കെത്തിയത്.

ജീവന്റെ സഹപ്രവർത്തകനും മറ്റൊരു കരിക്ക് താരവുമായ അർജുൻ രത്തൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ' ജീവനും ജീവന്റെ ജീവനും' എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെച്ചതും സമൂഹ മാധ്യമങ്ങളിൽ വൈറലായി. കിരിക്ക് വെബ്‌സീരീസിനു പുറമേ നിരവധി മ്യൂസിക് ആൽബങ്ങളിലും ജീവൻ അഭിനയിച്ചിട്ടുണ്ട്.

Advertising
Advertising

നിരവധി പേരാണ് ജീവനും റിയയ്ക്കും ആശംസകളുമായി എത്തുന്നത്. അങ്ങനെ ഗോപി ചേട്ടന്റെ കല്യാണം കഴിഞ്ഞു എന്നിങ്ങനെയുള്ള കമന്റുകളുമായി ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News