'ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്തുതീർപ്പ്: വിവാദത്തിൽ പ്രതികരിച്ച് നിർമാതാവ് ബാദുഷ

പറയാനുള്ളതെല്ലാം റേച്ചൽ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയുമെന്ന് ബാദുഷ പറഞ്ഞു

Update: 2025-12-04 12:21 GMT

കൊച്ചി: നിർമാതാവ് ബാദുഷയുമായുള്ള പ്രശ്നം പരിഹരിച്ചു എന്ന ഹരീഷ് കണാരൻ്റെ പ്രതികരണത്തിൽ മറുപടിയുമായി ബാദുഷ. ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പെന്ന് അദ്ദേഹം ചോദിച്ചു. ഹരീഷ് കണാരനെയും അദ്ധേഹത്തിൻ്റെ ഭാര്യയെയും താൻ വിളിച്ചിരുന്നു. എന്നാൽ അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ വിളിച്ചു താൻ കാര്യങ്ങൾ സംസാരിച്ചു. സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ഈ ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ്. തനിക്ക് പറയാനുള്ളതെല്ലാം റേച്ചൽ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയുമെന്ന് ബാദുഷ പറഞ്ഞു.

അത് വരെ തനിക്ക് എതിരെ കൂലി എഴുത്ത് കാരെ കൊണ്ട് ആക്രമിച്ചോളുവെന്നും ഈ അവസ്ഥയിൽ തന്നോടൊപ്പം കൂടെ നിൽക്കുന്ന എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദിയുണ്ടെന്നായിരുന്നു ബാദുഷയുടെ പ്രതികരണം. എല്ലാം സെറ്റിൽ ചെയ്യാമന്ന് ബാദുഷ അറിയിച്ചു എന്നായിരുന്നു ഹരീഷിൻ്റെ പ്രതികരണം. ഇതിന് മറുപടിയുമാണ് ബാദുഷ രം​ഗത്തെത്തിയത്. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News