'ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ളവര്‍ മരണമൊഴി എഴുതി കോടതിയില്‍ സമര്‍പ്പിക്കണം': ജൂഡ് ആന്റണി

വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കാത്ത അധികൃതരുടെ പേരുകള്‍ സഹിതമായിരിക്കണം മരണമൊഴിയെന്നും ജൂഡ് ആന്റണി കുറിച്ചു.

Update: 2021-10-25 12:30 GMT
Editor : abs | By : Web Desk
Advertising

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണുമായി സംവിധായകന്‍ ജൂഡ് ആന്റണി. ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും  മരണമൊഴി എഴുതി ഇപ്പോഴേ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ജൂഡ് ആന്റണി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കാത്ത അധികൃതരുടെ പേരുകള്‍ സഹിതമായിരിക്കണം മരണമൊഴിയെന്നും ജൂഡ് ആന്റണി കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ്സ് മരണ മൊഴി. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല.

Full View

മുല്ലപ്പെരിയാര്‍ ആണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമന്ന് ആവശ്യപ്പെട്ട് സാമൂഹമാധ്യമങ്ങളില്‍ കാമ്പെയിന്‍ നടക്കുകയാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News