'പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്‍റി'; വീണ ജോര്‍ജിന് അഭിനന്ദനങ്ങളുമായി ജൂഡ് ആന്‍റണി

ഓം ശാന്തി ഓശാനയുടെ കഥ പറയാന്‍ വീണയുമായി കൂടിക്കാഴ്ച നടത്തിയെന്നും കഥ കേട്ട് നിരസിക്കുകയായിരുന്നെന്നും കുറിപ്പില്‍ ജൂഡ് പറയുന്നു

Update: 2021-05-19 10:21 GMT
Editor : Roshin | By : Web Desk
Advertising

നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജിന് അഭിനന്ദനങ്ങളുമായി സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്. തന്‍റെ ആദ്യ സിനിമയായ ഓം ശാന്തി ഓശാനയില്‍ വിനയ പ്രസാദ് അവതരിപ്പിച്ച വൈന്‍ ആന്‍റിയുടെ കഥാപാത്രമായി ആദ്യം മനസില്‍ തെളിഞ്ഞിരുന്നത് വീണയുടെ മുഖമായിരുന്നെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്ന സമയത്ത് സിനിമയുടെ കഥ പറയാന്‍ വീണയുമായി കൂടിക്കാഴ്ച നടത്തിയെന്നും കഥ കേട്ട് നിരസിക്കുകയായിരുന്നെന്നും കുറിപ്പില്‍ പറയുന്നു. പൂജയുടെ പിറക്കാതെ പോയ വൈന്‍ ആന്‍റി, അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ജൂഡ് ആന്‍റണി ജോസഫിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഓം ശാന്തി ഓശാനയിലെ വൈൻ ആന്റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു. അന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനിൽ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേൾക്കാൻ , എന്റെ കഥ പറച്ചിൽ ഏറ്റില്ല . സ്നേഹപൂർവ്വം അവരതു നിരസിച്ചു . അന്ന് ഞാൻ പറഞ്ഞു ഭാവിയിൽ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കിൽ, മാം ആ വേഷം ചെയ്തേനെ എന്ന് . ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി . പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റി . അഭിനന്ദനങ്ങൾ മാം . മികച്ച പ്രവർത്തനം കാഴ്ച വക്കാനാകട്ടെ.


Full View

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News