'നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും...' പൃഥ്വിരാജിനെ പിന്തുണച്ച് ജൂഡ് ആന്റണി

'ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് പൃഥ്വിരാജ് ചിരിക്കുന്നുണ്ടാകും. നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും....'

Update: 2021-05-27 06:15 GMT

ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാർ സൈബർ ആക്രമണങ്ങൾക്കെതിരെ സംവിധായകൻ ജൂഡ് ആന്റണി രംഗത്ത്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ജൂഡ് ആന്റണി പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്.

വർഷങ്ങൾക്കു മുൻപും ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ നേരിട്ട വ്യക്തിയാണ് പൃഥ്വിരാജെന്നും അന്നും അതിനൊന്നും വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്തയാളാണ് പൃഥ്വിയെന്നും ജൂഡ് ആന്റണി പറഞ്ഞു. അങ്ങനെയുള്ള ആ മനുഷ്യന് ഇപ്പോൾ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരി വരുന്നുണ്ടാകുമെന്നും ജൂഡ് കൂട്ടിച്ചേർത്തു.

Advertising
Advertising

ജൂഡ് ആന്റണിയുടെ ഫേസ്ബുക് കുറിപ്പ്‌ 

വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ്. തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം . വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും . നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും 😎😎

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ ആദ്യം വിമർശനവുമായി എത്തിയ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇതിനുപിന്നാലെ സംഘപരിവാർ പ്രൊഫൈലുകൾ സൈബർ സ്പേസിൽ വലിയ തരത്തിലുള്ള ആക്രമണമാണ് താരത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ വിടി ബൽറാം, നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ്  സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള പ്രമുഖരും പൃഥ്വിരാജിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News