'കാട്ടാളന്‍' ഇനി തായ്ലന്‍ഡില്‍; ചിത്രീകരണം ആരംഭിച്ചു

ആന്റണി വര്‍ഗീസ് പെപ്പെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Update: 2025-10-01 06:17 GMT
Editor : നബിൽ ഐ.വി | By : Web Desk

മാര്‍ക്കോ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വന്‍വിജയത്തിനു ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് പോള്‍ ജോര്‍ജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കാട്ടാളന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് മുതല്‍ തായ്‌ലഡില്‍ ആരംഭിച്ചു. മൂന്നാഴ്ച്ചയോളം നീണ്ടുനില്‍ക്കുന്നതാണ് തായ്‌ലഡിലെ ചിത്രീകരണം. തുടര്‍ന്ന് ചിത്രീകരണം ഇടുക്കിയില്‍ പുനരാരംഭിക്കും.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആന്റണി വര്‍ഗീസ് പെപ്പെ, ജഗദീഷ്, കബീര്‍ദുഹാന്‍ സിങ്ങ് ഉള്‍പ്പടെ സിനിമയിലെ പ്രധാന താരങ്ങളൊക്കെ തായ്‌ലഡ് ഷെഡ്യൂളില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും ആക്ഷന്‍ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കുന്നത്.

Advertising
Advertising

ചിത്രത്തില്‍ നായികയായെത്തുന്നത് രജിഷ വിജയനാണ്. സിദ്ദിഖ്, ആന്‍സണ്‍ പോള്‍ എന്നിവരടക്കം അടക്കം മലയാളത്തിലേയും ബോളിവുഡിലേയും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തില്‍ പെപ്പെ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്.

സമീപകാലത്ത് കന്നഡ സിനിമകളിലെ സംഗീതവും സംഗീത സംവിധായകരും ഇന്‍ഡ്യന്‍ ചലച്ചിത്ര രംഗത്ത് വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിലെ പ്രശസ്തനായ അജനീഷ് ലോകനാഥാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. അരങ്ങിലും അണിയറയിലും ഇന്‍ഡ്യയിലെ പ്രമുഖ ഭാഷകളിലെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ആകര്‍ഷകമായ ചിത്രത്തെ ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. സംഭാഷണം - ഉണ്ണി. ആര്‍. ഛായാഗ്രഹണം - രണ ദേവ്. എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്. കലാസംവിധാനം സുനില്‍ ദാസ്. മേക്കപ്പ് - റോണക്‌സ് സേവ്യര്‍. കോസ്റ്റ്യും ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍ സ്റ്റില്‍സ് - അമല്‍ സി. സദര്‍. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ - ഡിപില്‍ദേവ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ജുമാന ഷെരീഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News