എന്നാല്‍ വരട്ടെ മന്‍മഥന്‍ സാറെ; പൊലീസ് സ്റ്റേഷനില്‍ നെഞ്ചുവിരിച്ച് പൃഥ്വി, കടുവയിലെ മാസ് സീന്‍ പുറത്ത്

ഇപ്പോള്‍ ചിത്രത്തിലെ ഒരു മാസ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്

Update: 2022-07-22 04:02 GMT

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജിന്‍റെ കടുവ. ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് ഗംഭീര തിരിച്ചുവരവാണ് കടുവയിലൂടെ നടത്തിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഒരു മാസ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

പൃഥ്വിയുടെ കുര്യച്ചനും ഷാജോണ്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിന്‍റെ പോലീസ് സ്‌റ്റേഷന്‍ സീനാണ് പുറത്തുവന്നിരിക്കുന്നത്. മാസ് ഡയലോഗിന് ശേഷം പൃഥ്വിരാജിന്‍റെ സ്ലോ മോഷന്‍ നടത്തവും കലിപ്പന്‍ നോട്ടവുമെല്ലാം വീഡിയോയിലുണ്ട്.

സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വി-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി. എബ്രഹാമിന്‍റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് നായിക. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ തന്നെ 25 കോടി കലക്ഷനാണ് കടുവ നേടിയത്. ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കലക്ഷനാണ് കടുവ ആദ്യ നാല് ദിനങ്ങളില്‍ നേടിയത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News