'കൈതിയേക്കാള്‍ പത്തിരട്ടി വലുപ്പത്തില്‍ കൈതി 2': വെളിപ്പെടുത്തലുമായി നിര്‍മാതാവ്

കാര്‍ത്തിയെ നായകനാക്കി 2019ല്‍ ലോകേഷ് തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് കൈതി

Update: 2022-06-11 14:09 GMT
Editor : ijas

കൈതി സിനിമയേക്കാള്‍ പത്തിരട്ടി വലുപ്പമുള്ളതാകും കൈതി 2 എന്ന് നിര്‍മാതാവ് എസ്.ആര്‍ പ്രഭു. വിക്രമിന് ശേഷം വിജയ് നായകനായ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം കൈതി 2 ആരംഭിക്കുമെന്നും എസ്.ആര്‍ പ്രഭു അറിയിച്ചു. കാര്‍ത്തിയുടെ ഇരുപത്തിയഞ്ചാം ചിത്രമായിട്ടായിരിക്കും കൈതി 2 തിയറ്ററുകളില്‍ പുറത്തിറങ്ങുക.

Advertising
Advertising

കമല്‍ഹാസൻ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത'വിക്രം' ബോക്സ് ഓഫീസ് ഇളക്കി മറിച്ചിരിക്കുകയാണ് . ലോകേഷിന്‍റെ തന്നെ ചിത്രമായ 'കൈതി'യിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയാണ് 'വിക്രം' ഒരുക്കിയിരിക്കുന്നത്. വിക്രം സിനിമ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമായെന്നാണ് സിനിമാപ്രേമികള്‍ അവകാശപ്പെടുന്നത്. മാനഗരം, മാസ്റ്റർ എന്നീ രണ്ട് സിനിമകള്‍ മാറ്റി നിർത്തി കൈതിയും വിക്രമും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെട്ട സിനിമകളാണെന്ന് ലോകേഷ് തന്നെ മുന്‍പ് വ്യക്തമാക്കിയിരുന്നു.

കാര്‍ത്തിയെ നായകനാക്കി 2019ല്‍ ലോകേഷ് തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് കൈതി. കാര്‍ത്തിയെ കൂടാതെ നരേന്‍, അര്‍ജുന്‍ ദാസ്, ജോര്‍ജ്ജ് മരിയന്‍, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രണ്ടാം ഭാഗത്തിന്‍റെ സൂചനകള്‍ നല്‍കിയായിരുന്നു കൈതി അവസാനിച്ചത്.

The scale and budget of 'Kaithi 2' will be 10 times bigger than 'Kaithi'

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News