നവാസ് വള്ളിക്കുന്നിന് കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം

കലാഭവൻ മണി മെമ്മോറിയല്‍ കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക ജൂറി പുരസ്‌കാരമാണ് ലഭിച്ചത്

Update: 2022-07-13 14:18 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: നടൻ നവാസ് വള്ളിക്കുന്നിന് കലാഭവൻ മണി മെമ്മോറിയൽ അവാർഡ്. കലാഭവൻ മണി മെമ്മോറിയല്‍ കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക ജൂറി പുരസ്‌കാരമാണ് ലഭിച്ചത്. ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ കലാഭവന്‍ കെ.എസ് പ്രസാദ് പുരസ്‌കാരം കൈമാറി.

മിമിക്രിയിലൂടെ തന്നെ സിനിമയിലെത്തിയ അനശ്വരനായ മണിച്ചേട്ടന്റെ പേരിലുള്ള അവാർഡ് ഏറെ സന്തോഷം നൽകുന്നതാണെന്ന് നവാസ് പറഞ്ഞു. തമാശ,കപ്പേള,കുരുതി, ഹലാൽ ലൗ സ്റ്റോറി തുടങ്ങി നിരവധി സിനിമകളിൽ നവാസ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News