'ഇത് കാണുമ്പോൾ നിനക്കെന്നെ കൊല്ലാൻ തോന്നുണ്ടാകും'; പിറന്നാൾ ദിനത്തിൽ മാളവികയുടെ പഴയ വീഡിയോ 'കുത്തിപ്പൊക്കി' കാളിദാസ് ജയറാം

ജയറാമും പാർവതിയും കുട്ടികളായ കാളിദാസും മാളവികയും ഒരുമിച്ചുള്ള പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്

Update: 2023-03-20 09:32 GMT
Editor : Lissy P | By : Web Desk

നടൻ ജയറാമിന്റെ മക്കളായ കാളിദാസും മാളവികയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ബാലതാരമായെത്തിയ കാളിദാസ് ഇപ്പോൾ നിരവധി സിനിമകളിൽ നായകനായി വേഷമിട്ടുകഴിഞ്ഞു. സഹോദരി ചക്കി എന്നുവിളിക്കുന്ന മാളവികയുടെ പിറന്നാൾ ദിനത്തിൽ കാളിദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ജയറാമും പാർവതിയും കാളിദാസും മാളവികയും ഒരുമിച്ചുള്ള പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. മാളവികയും കാളിദാസും കുട്ടികളായിരിക്കുന്ന സമയത്ത് എടുത്ത വീഡിയോയാണ്.. അഭിമുഖത്തിനിടെ മാളവികയുടെ കുസൃതിയും മറ്റുമാണ് വീഡിയോയിലുള്ളത്.

Advertising
Advertising

രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലാൻ നിനക്ക് തോന്നുണ്ടാകുമെന്ന് എനിക്കറിയാം... എന്നാൽ ഈ വീഡിയോയിൽ കാണുന്ന പോലെയുള്ള നിന്റെ  ചങ്കൂറ്റവും ആരെയും കൂസാത്ത സ്വഭാവവും ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന്  ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നു. എല്ലാത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് നിനക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ട് ഈ ലോകം കീഴടക്കാൻ നിനക്ക് സാധിക്കട്ടെയെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ജീവിതമാണ്. ഈ വീഡിയോ നീ എത്രമാത്രം വെറുക്കുന്നു എന്ന് എനിക്ക് വ്യക്തമായിട്ടറിയാം..ചില സമയങ്ങളില്‍ ഞാൻ വിഡ്ഢിയാകുന്നുണ്ടെങ്കില്‍ ക്ഷമിക്കുക..ഞാൻ മരണം വരെ ഇങ്ങനെയായിരിക്കുമെന്ന് ഉറപ്പ് തരുന്നു. ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി..' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്...നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.

ഈ വീഡിയോ  മാളവികയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്.'വീഡിയോ കാണുമ്പോള്‍ നിനക്കൊരു തല്ല് തരാനാണ് തോന്നുന്നത്. എന്നാല്‍ നിന്‍റെ എഴുത്ത് വായിക്കുമ്പോള്‍ കെട്ടിപ്പിടിക്കാനാണ് തോന്നുന്നത്' എന്ന കാപ്ഷനോടെയാണ് വീഡിയോ മാളവിക ഷെയര്‍ചെയ്തിരിക്കുന്നത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News