ബോക്സോഫീസില്‍ തീയായി ഭൈരവ, ജവാനെ കടത്തിവെട്ടി കല്‍ക്കി; ആദ്യദിന കലക്ഷന്‍ 95 കോടി

65.50 കോടിയായിരുന്നു ഖാന്‍ ചിത്രം ആദ്യ ദിവസം നേടിയത്

Update: 2024-06-28 05:06 GMT

മുംബൈ: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ദിവസം തന്നെ ബോക്സോഫീസ് തൂത്തുവാരിയിരിക്കുകയാണ് കല്‍ക്കി. ആദ്യ ദിവസം തന്നെ 100 കോടിയിലേക്ക് അടുത്തിരിക്കുകയാണ്. 95 കോടിയാണ് ചിത്രത്തിന്‍റെ ആദ്യദിന കലക്ഷന്‍.

ഇതോടെ ഓപ്പണിംഗ് ദിവസം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാന്‍റെ ജവാനെ കടത്തിവെട്ടിയിരിക്കുകയാണ് കല്‍ക്കി. 65.50 കോടിയായിരുന്നു ഖാന്‍ ചിത്രം ആദ്യ ദിവസം നേടിയത്. 95 കോടിയിൽ 64.50 കോടിയും തെലുങ്ക് ബോക്‌സോഫീസിൽ നിന്നാണ് ലഭിച്ചത്. ഹിന്ദിയിൽ 24 കോടിയും തമിഴിൽ 4 കോടിയും മലയാളത്തിൽ നിന്ന് 2.20 കോടിയും ചിത്രം നേടി. പ്രീ ബുക്കിംഗില്‍ തന്നെ കല്‍ക്കി റെക്കോഡുകള്‍ തകര്‍ത്തിരുന്നു. ഹൈദരാബാദില്‍ ബുക്കിങ് ആരംഭിച്ചത് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി തിയറ്ററുകള്‍ ഹൗസ്ഫുള്ളായിരുന്നു.

Advertising
Advertising

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സിന് വലിയ പ്രതികരണം ലഭിച്ചിരുന്നു. ലോകപ്രശസ്തമായ സാൻ ഡിയാഗോ കോമിക് കോൺ ഇവന്റിൽ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് കൽക്കി.കമൽ ഹാസൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കൽക്കിക്ക് ഉണ്ട്. അമിതാഭ് ബച്ചന്‍‌, ദീപിക പദുക്കോണ്‍,ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, പശുപതി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News