'വലിയ സംതൃപ്തിയോടെയായിരിക്കും അവർ ഈ ലോകത്തോട് വിട പറഞ്ഞത്'; മമ്മൂട്ടിയുടെ മാതാവിന്‍റെ വിയോഗത്തിൽ അനുശോചനമറിയിച്ച് കമൽ ഹാസൻ

നിങ്ങള്‍ ഭാഗ്യവാനാണ് എന്തെന്നാൽ നിങ്ങളെത്തിപ്പെട്ട ഉയരങ്ങള്‍ കാണാൻ ജീവിച്ചിരിക്കുമ്പോള്‍ നിങ്ങളുടെ ഉമ്മക്ക് സാധിച്ചു

Update: 2023-04-22 14:06 GMT

കഴിഞ്ഞ ദിവസമാണ് നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചത്. മലയാളത്തിന്റെ മഹാനടന്‍റെ മാതാവിന്‍റെ വിയോഗത്തിൽ നിരവധി ആളുകള്‍ അനുശോചനം അറിയിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഉമ്മയെക്കുറിച്ച് കമൽ ഹാസൻ പങ്കുവെച്ച ട്വീറ്റ് ശ്രദ്ദ നേടുകയാണ്.

'പ്രിയപ്പെട്ട മമ്മൂക്ക , അമ്മയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞു. നിങ്ങള്‍ ഭാഗ്യവാനാണ് എന്തെന്നാൽ നിങ്ങളെത്തിപ്പെട്ട ഉയരങ്ങള്‍ കാണാൻ ജീവിച്ചിരിക്കുമ്പോള്‍ നിങ്ങളുടെ ഉമ്മക്ക് സാധിച്ചു. വലിയ സംതൃപ്തിയോടെയായിരിക്കും അവർ ഈ ലോകത്തോട് വിട പറഞ്ഞത്. കാലത്തിന് മാത്രമേ നിങ്ങളുടെ വേദനയെ സുഖപ്പെടുത്താൻ കഴിയു. നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു'. എന്നായിരുന്നു കമൽഹാസൻ തന്‍റെ ട്വിറ്ററിൽ കുറിച്ചത്. ട്വീറ്റിന് മമ്മൂട്ടി നന്ദി പറയുകയും ചെയ്തിരുന്നു.

Advertising
Advertising


വെള്ളിയാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഫാത്തിമ [93] അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഫാത്തിമ ചികിത്സയിലായിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News