ശുദ്ധ വെജിറ്റേറിയനാണന്നല്ലേ പറഞ്ഞത്; മീന്‍ വിഭവങ്ങള്‍ പങ്കുവച്ചതിനു പിന്നാലെ കങ്കണക്ക് ട്രോള്‍

സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതും താരത്തിന്‍റെ നാക്കുപിഴയുമെല്ലാം നിരന്തരം ട്രോളുകള്‍ക്ക് ഇരയാകാറുണ്ട്

Update: 2023-11-23 06:09 GMT

കങ്കണ

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിനെ സംബന്ധിച്ചിടത്തോളം വിവാദങ്ങളും ട്രോളുകളും ഒഴിഞ്ഞിട്ട് സമയമില്ല . സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതും താരത്തിന്‍റെ നാക്കുപിഴയുമെല്ലാം നിരന്തരം ട്രോളുകള്‍ക്ക് ഇരയാകാറുണ്ട്. ഇപ്പോഴിതാ ശുദ്ധ വെജിറ്റേറിയനാണെന്ന് അവകാശപ്പെട്ടിട്ട് മീന്‍ വിഭവങ്ങള്‍ പങ്കുവച്ച നടിയെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ.


ചൊവ്വാഴ്ചയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കൂന്തല്‍ കറി, ചെമ്മീന്‍ മസാല, വറുത്ത മീന്‍ എന്നിവയുൾപ്പെടെ നിരവധി നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ഉൾക്കൊള്ളുന്ന സീ ഫുഡിന്‍റെ ചിത്രം കങ്കണ പങ്കുവച്ചത്. കൂന്തല്‍ കറി കങ്കണയുടെ പുതിയ ചിത്രത്തിന്‍റെ നിര്‍മാതാവാണ് ഉണ്ടാക്കിയത്.

Advertising
Advertising

എന്നാല്‍ ഇതിനു പിന്നാലെ കൃഷ് 3യുടെ സമയത്തെ കങ്കണയുടെ പഴയ അഭിമുഖം കുത്തിപ്പൊക്കി നെറ്റിസണ്‍സ്. ബീഫ് കഴിക്കില്ലെന്ന് അമ്മ വാക്കു നല്‍കിയെന്നും അന്നു മുതല്‍ താന്‍ സമ്പൂര്‍ണ വെജിറ്റേറിയനായി മാറിയെന്നുമാണ് കങ്കണ അഭിമുഖത്തില്‍ പറഞ്ഞത്. പ്രൊഫഷനു വേണ്ടി നോണ്‍ വെജിറ്റേറിയനായോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അതിനിടയില്‍ തനിക്ക് ബീഫ് ഇഷ്ടമാണെന്നും പതിവായി ബീഫ് കഴിക്കുന്ന ആളാണെന്നും പറയുന്ന നടിയുടെ പഴയൊരു വീഡിയോയും നെറ്റിസണ്‍സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News