'എത്ര കണ്ടിട്ടും മതിവരുന്നില്ല, ഇനിയൊരായിരം വർഷങ്ങൾ ജീവിക്കട്ടെ'; മമ്മൂട്ടിയോട് നന്ദി പറഞ്ഞ് കനി കുസൃതി

മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ചിത്രങ്ങളും കനി പങ്കുവെച്ചു

Update: 2022-05-18 15:49 GMT
Editor : ijas

മലയാള സിനിമയില്‍ നാല് പതിറ്റാണ്ടായി അഭിനയം കൊണ്ട് പ്രേക്ഷക മനസ്സുകളെ കീഴടക്കിയ താരമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ നായക കഥാപാത്രങ്ങളേക്കാളും ശ്രദ്ധ നേടുന്നതാണ് പ്രതിനായക വേഷങ്ങള്‍. ഏറ്റവുമൊടുവില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തിയ പുഴുവിലെ അഭിനയത്തിന് വലിയ പ്രശംസയാണ് സിനിമാ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ കഥാപാത്ര പ്രകടനങ്ങളെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് നടി കനി കുസൃതി.

മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ലെന്നും അദ്ദേഹം ഇനിയുമൊരായിരം വര്‍ഷങ്ങള്‍ ജീവിക്കട്ടെയെന്നും കനി ആശംസിച്ചു. അഭിനയമെന്നാല്‍ ക്യാമറക്ക് മുന്നില്‍ വന്ന് പെരുമാറുന്നത് മാത്രമല്ല. അതിനു ശേഷവുമുള്ള ചില കണക്കുകള്‍ കൂടിയാണെന്ന് ഞങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചതിന് നന്ദിയെന്നും കനി കുസൃതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ചിത്രങ്ങളും കനി പങ്കുവെച്ചിട്ടുണ്ട്.

Advertising
Advertising

കനി കുസൃതിയുടെ വാക്കുകള്‍:

'അദ്ദേഹത്തിന്‍റെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല. അദ്ദേഹം ഇനി ഒരു 1000 വര്‍ഷങ്ങള്‍ കൂടി ജീവിക്കട്ടെ. അഭിനയമെന്നാല്‍ ക്യാമറക്ക് മുന്നില്‍ വന്ന് പെരുമാറുന്നത് മാത്രമല്ല, അതിനു ശേഷവുമുള്ള ചില കണക്കുകള്‍ കൂടിയാണെന്ന് ഞങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചതിന് നന്ദി,'

ഹര്‍ഷദിന്‍റെ കഥയില്‍ റത്തീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മെയ് 13ന് സോണി ലിവിലാണ് ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതകളോടെ പുറത്തിറങ്ങിയ പുഴുവിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിക്കുന്നത്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News