'അച്ഛന്റെ വിയോഗം തളർത്തി, തിരിച്ചുവരാൻ മാനസിക പിന്തുണ തന്നത് രാഹുൽ ഗാന്ധി'- കന്നഡ നടിയും മുൻ എംപിയുമായ രമ്യ

ദിവ്യ സ്പന്ദന എന്നറിയപ്പെടുന്ന രമ്യ, രോഹിത് പടകിയുടെ ഉത്തരാഖണ്ഡിലൂടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2023-03-30 08:26 GMT
Editor : abs | By : Web Desk

രാഹുൽ ഗാന്ധി, രമ്യ

അച്ഛന്റെ മരണശേഷം താൻ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും തിരിച്ചുവരാൻ മാനസിക പിന്തുണ തന്ന് കൂടെ നിന്നത് രാഹുൽ ഗാന്ധിയാണെന്ന് കന്നഡ നടിയും മുൻ എംപിയുമായ ദിവ്യ സ്പന്ദന. വീക്കെൻഡ് വിത്ത് രമേഷ് സീസൺ 5 ൽ ആയിരുന്നു രമ്യ മനസ് തുറന്നത്.

തന്റെ ജീവിതത്തിലെ വളരെ പ്രയാസകരമായ സമയത്തെക്കുറിച്ച് നടി പറഞ്ഞു. ''എന്റെ പിതാവിനെ നഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാൻ പാർലമെന്റിലായിരുന്നു. പാർലമെന്റ് നടപടികളെക്കുറിച്ച് പോലും എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാൽ ഞാൻ എല്ലാം പഠിച്ചു, ജോലിയിൽ മുഴുകിയപ്പോൾ എന്റെ സങ്കടം കുറഞ്ഞു. മാണ്ഡ്യയിലെ ജനങ്ങളാണ് എനിക്ക് ആ ആത്മവിശ്വാസം തന്നത്.- രമ്യ പറഞ്ഞു.

Advertising
Advertising

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്റെ അമ്മയാണ്, അടുത്തത് എന്റെ അച്ഛനും മൂന്നാമത്തേത് രാഹുൽ ഗാന്ധിയുമാണ്. അച്ഛനെ നഷ്ടപ്പെട്ടപ്പോൾ ഞാൻ ആകെ തളർന്നു. എന്റെ ജീവിതം അവസാനിപ്പിക്കാൻ ഞാൻ ആലോചിച്ചു. തീർത്തും ഒറ്റപ്പെട്ടു തിരഞ്ഞെടുപ്പിൽ ഞാനും തോറ്റിരുന്നു. സങ്കടത്തിന്റെ ഒരു കാലഘട്ടമായിരുന്നു അത്. ആ സമയത്ത് രാഹുൽ ഗാന്ധി എന്നെ സഹായിക്കുകയും വൈകാരികമായി പിന്തുണയ്ക്കുകയും ചെയ്തു.


2012-ൽ ആണ് രമ്യ കോൺഗ്രസിൽ ചേരുന്നത്. 2013-ലെ ഉപതെരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് ജയിച്ച് പാർലമെന്റ് അംഗമായി. 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ അവർ വീണ്ടും മാണ്ഡ്യയിൽ നിന്ന് മത്സരിച്ചെങ്കിലും 5,500 വോട്ടുകൾക്ക് പരാജയപ്പെട്ടു. 2017 മെയിലാണ് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം ചുമതല രമ്യയിലേക്ക് എത്തുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സോഷ്യൽ മീഡിയ പ്രചാരണത്തിന് താരം നേതൃത്വം നൽകുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തോൽവി വഴങ്ങിയതെടെ രമ്യ സ്ഥാനം രാജിവെച്ചിരുന്നു. ദിവ്യ സ്പന്ദന എന്നറിയപ്പെടുന്ന രമ്യ, രോഹിത് പടകിയുടെ ഉത്തരാഖണ്ഡിലൂടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News