അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിൻ്റെ 'വിരുന്ന്'; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ഇൻവസ്റ്റികേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്.

Update: 2023-07-14 13:55 GMT
Editor : anjala | By : Web Desk

ആക്ഷൻ കിംങ്ങ് അർജുൻ സർജയും, നിക്കി ഗൽറാണിയും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് 'വിരുന്ന്'. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത്. അർജുൻ സർജ, മുകേഷ്, അജു വർഗീസ്, ഗിരീഷ് നെയ്യാർ, നിക്കി ഗൽറാണി, ബൈജു സന്തോഷ്, ഹരീഷ് പേരടി എന്നിവരെ ഉൾക്കൊള്ളിച്ച് കൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഇൻവസ്റ്റികേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്.

Advertising
Advertising
Full View

മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനും പ്രദീപ് നായരും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനിൽ കുമാർ നെയ്യാർ, എഡിറ്റർ: വി.ടി ശ്രീജിത്ത്‌, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാതല സംഗീതം: റോണി റാഫേൽ, ആർട്ട്‌: സഹസ് ബാല, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊജക്ട് ഡിസൈനർ: എൻ.എം ബാദുഷ, ലിറിക്‌സ്: റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുരേഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ: രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ. വി.എഫ്.എക്സ്: ഡിടിഎം, സൂപ്പർവിഷൻ: ലവകുശ, ആക്ഷൻ: ശക്തി ശരവണൻ, കലി അർജുൻ, പി.ആർ.ഓ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ശ്രീജിത്ത്‌ ചെട്ടിപ്പടി, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News