ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചു; വരുണ്‍ ധവാനെതിരെ പൊലീസ് നടപടി

ഇതിനുമുമ്പും ട്രാഫിക്ക് നിയമലംഘനത്തിന് വരുണ്‍ ധവാനെതിരെ നടപടി സ്വീകരിച്ചിരുന്നു

Update: 2022-04-18 10:06 GMT
Editor : ijas

ഉത്തര്‍ പ്രദേശ്: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് യാത്ര നടത്തിയതിന് ബോളിവുഡ് നടന്‍ വരുണ്‍ ധവാനെതിരെ പൊലീസ് നടപടി. കാണ്‍പൂരില്‍ വെച്ച് ബവാല്‍ സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രം വൈറലായതോടെയാണ് താരത്തിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ നീല നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്‍റും ധരിച്ച് കൂളിങ് ഗ്ലാസോടെയാണ് വരുണ്‍ ധവാന്‍റെ ചിത്രം പുറത്തിറങ്ങിയത്. ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് ചലാന്‍ അയച്ചിരിക്കുകയാണ് പൊലീസ്. നിയമവിരുദ്ധമായ രീതിയില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചതിനും നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നമ്പര്‍ പ്ലേറ്റ് പരിശോധിച്ച് വരികയാണെന്നും തകരാർ കണ്ടെത്തിയാൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Advertising
Advertising

ഇതിനുമുമ്പും ട്രാഫിക്ക് നിയമലംഘനത്തിന് വരുണ്‍ ധവാനെതിരെ നടപടി സ്വീകരിച്ചിരുന്നു. അടുത്തിടെ കാറില്‍ തൂങ്ങി കിടന്ന് ആരാധകനൊപ്പം ചിത്രമെടുത്തതിന് ധവാനെതിരെ മഹാരാഷ്ട്ര പൊലീസ് നടപടിയെടുത്തിരുന്നു. 

ബവാല്‍ സിനിമയില്‍ ജാന്‍വി കപ്പൂറാണ് വരുണിന്‍റെ നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബവാല്‍. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന പ്രണയ ചിത്രം നാല് യൂറോപ്യന്‍ രാജ്യങ്ങളിലായാണ് ചിത്രീകരിക്കുന്നത്. സാജിദ് നാദിയദ്‍വാല നിര്‍മ്മിക്കുന്ന ചിത്രം 2023 ഏപ്രില്‍ ഏഴിന് റിലീസ് ചെയ്യും. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News