മഹാ വിജയത്തിന്റെ സഹയാത്രികനായതിൽ സന്തോഷം, പരിഹസിക്കാനിരുന്നവർ അഭിനന്ദിച്ചതിൽ അതിലേറെ സന്തോഷം: രമേശ് പിഷാരടി

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തതിൻറെ വീഡിയോ ദൃശ്യങ്ങൾ പിഷാരടി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്

Update: 2023-05-14 13:15 GMT
Editor : abs | By : Web Desk

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് നേടിയത് ചരിത്ര വിജയമാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപി മാഞ്ഞ വിധിയായിരുന്നു കർണാടകയിലെ ജനങ്ങൾ എഴുതിയത്. ഇപ്പോഴിതാ കോൺഗ്രസിന്റെ മഹാ വിജയത്തിൽ നടനും സംവിധായകനുമായ രമേശ് പിഷാരടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

''മഹാവിജയത്തിന്റെ സഹയാത്രികൻ ആയതിൽ സന്തോഷമുണ്ടെന്നും ആര് ജയിച്ചിരുന്നെങ്കിലും അവസരോചിതമായി പക്ഷം ചേർന്ന് പരിഹസിക്കാൻ തയ്യാറായിരുന്നവർ പോലും അഭിനന്ദിക്കുവാനുള്ള തിരിച്ചറിവ് കാണിച്ചതിൽ അതിലേറെ സന്തോഷം.''

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തതിൻറെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രമേശ് പിഷാരടി ഫേസ്ബുക്കിൽ ഇക്കാര്യം കുറിച്ചത്.

Advertising
Advertising
Full View

രാഹുൽ ഗാന്ധി നയിച്ച ജോഡോ യാത്ര കർണാകയുടെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ചെന്ന അഭിപ്രായാണ് പിഷാരടിക്കുള്ളത്. മലയാള താരനിരയിൽ തന്റെ രാഷ്ട്രീയം തുറന്നുപറയുകയും കോൺഗ്രസ് വേദിയിൽ നിരന്തരം പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന നടനാണ് രമേശ് പിഷാരടി. ജോഡോ യാത്ര കേരളത്തിലെത്തിയപ്പോൾ രാഹുലിനൊപ്പം പിഷാരടി യാത്രയുടെ ഭാഗമായിരുന്നു.

അതേസമയം, കോൺഗ്രസിൻറെ കർണാടക വിജയത്തിൽ നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും കോൺഗ്രസിനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ കുറിച്ചു. താനൊരു കോൺഗ്രസുകാരനല്ല, എങ്കിലും കർണാടകയിലെ കോൺഗ്രസ്സിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നുവെന്ന് ജോയ് മാത്യു കുറിച്ചു. 'രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു...അഭിവാദ്യങ്ങൾ' എന്നായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News