അനുപമ പരമേശ്വരന്‍റെ കാർത്തികേയ 2ന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി; ജൂലൈ 22ന് തിയറ്ററുകളിലേക്ക്

പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്

Update: 2022-06-03 01:46 GMT
Editor : Jaisy Thomas | By : Web Desk

നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ-2ന്‍റെ മോഷൻ പോസ്റ്റർ ഇന്ന് പുറത്തിറക്കി അണിയറ പ്രവർത്തകർ. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. കാർത്തികേയ-2 തുടക്കം മുതലേ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. മലയാളി താരം അനുപമ പരമേശ്വരൻ നിഷ്കളങ്കയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം അനുപം ഖേർ ഒരു കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

മോഷൻ പോസ്റ്ററിലെ ദൃശ്യം ഡോ. കാർത്തികേയ നടത്തുന്ന യാത്രയുടേതാണ്. ശ്രീകൃഷ്ണന്‍റെ ദ്വാരക നഗരത്തിന്‍റെ ചരിത്രത്തിലേക്കാണ് അദ്ദേഹം പ്രവേശിക്കുന്നത്. മോഷൻ പോസ്റ്ററിൽ സംവിധായകൻ കാട്ടിത്തരുന്നത് സിനിമയുടെ ആത്മാവിനെയാണ്. കാർത്തികേയ 2022 ജൂലൈ 22ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Advertising
Advertising

കഥ-തിരക്കഥ-സംവിധാനം - ചന്തു മുണ്ടേടി, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്സ്, സഹ നിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല നിർമ്മാതാക്കൾ: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗർവാൾ, സംഗീതം: കാലഭൈരവ ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്, പി.ആര്‍.ഒ: ആതിര ദിൽജിത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News