അതിഥികൾക്ക് രഹസ്യ കോഡ് മുതൽ കടുവ സഫാരി വരെ; വിക്കി- കത്രീന വിവാഹ ഒരുക്കങ്ങൾ ഇങ്ങനെ

രാജസ്ഥാനിലെ സവായ് മധോപൂരിലെ ഒരു റിസോർട്ടാണ് വിവാഹ വേദിയെന്ന വാർത്തകൾ നേരത്തെ എത്തിയിരുന്നു.

Update: 2021-12-01 13:10 GMT

ആരാധകര്‍ കാത്തിരിക്കുന്ന സെലിബ്രിറ്റി വിവാഹമാണ് ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്‍റേയും കത്രീന കൈഫിന്‍റേതും. വിവാഹ തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ എത്തിയില്ലെങ്കിലും ഇരുവരുടെയും വിവാഹ ഒരുക്കങ്ങള്‍ സംബന്ധിച്ച ചൂടൻ ചർച്ചകളാണ് എവിടെയും. വിവാഹ ചടങ്ങിനെത്തുന്ന അതിഥികളെ വമ്പൻ സർപ്രൈസുകളാണ് കാത്തിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

രാജസ്ഥാനിലെ സവായ് മധോപൂരിലെ ഒരു റിസോര്‍ട്ടാണ് വിവാഹ വേദിയെന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. വിവാഹവേദിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന രൻത്തംബോര്‍ ദേശീയ ഉദ്യാനത്തിൽ അതിഥികൾക്കായി പ്രത്യേക കടുവ സഫാരിയുണ്ടാകുമെന്നാണ് വിവരം. ഇതിനായുള്ള നിർദേശങ്ങൾ താരങ്ങൾ ഇവന്റ് മാനേജ്മെന്റ് ടീമിന് നൽകിക്കഴിഞ്ഞെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertising
Advertising

വിവാഹത്തില്‍ പങ്കെടുക്കാൻ അതിഥികള്‍ക്ക് ഒരു രഹസ്യ കോഡ് നല്‍കുമെന്നതാണ് മറ്റൊരു വാര്‍ത്ത. ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ ചുരുക്കും പേര്‍ക്ക് മാത്രമായിരിക്കും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണം. സംവിധായകൻ കരൺ ജോഹർ, അലി അബ്ബാസ് സഫർ, കബീർ ഖാൻ, രോഹിത് ഷെട്ടി, നടൻ സിദ്ധാർഥ് മൽഹോത്ര, കൈറ അദ്വാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നും വാര്‍ത്തകളുണ്ട്. 

താരങ്ങളുടെ വിവാഹ നിശ്ചയം വളരെ ലളിതമായി കഴിഞ്ഞുവെന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ വിക്കിയോ കത്രീനയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും കുടുംബാംഗങ്ങളും വിവാഹം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടാൻ തയ്യാറായിരുന്നില്ല. 

Katrina Kaif, Vicky Kaushal arrange exclusive tiger safari for wedding guests. Details here

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News