കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി

സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു

Update: 2022-07-25 07:46 GMT

ബോളുവുഡ് നടി കത്രീന കൈഫിനും ഭർത്താവ് വിക്കി കൗശലിനും വധഭീഷണി. സോഷ്യൽ മീഡിയയിലൂടെയാണ് അജ്ഞാതൻ വധഭീഷണി ഉയർത്തിയത്. സംഭവത്തിൽ മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവർക്കും നേരെ വധ ഭീഷണിയുയർന്നത്. കത്രീനയെ ഇയാൾ നിരന്തരം പിന്‍തുടരുന്നതായും ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നതായും പൊലീസ് പറഞ്ഞു. അടുത്തിടെ സൽമാൻ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. സംഭവത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News