'ദസറ' പായ്ക്ക് അപ്പ്: യൂണിറ്റ് അംഗങ്ങൾക്ക് 10 ഗ്രാം വീതം സ്വർണനാണയം സമ്മാനിച്ച് കീർത്തി സുരേഷ്

നേരത്തേ സണ്ടക്കോഴി 2 എന്ന തമിഴ് ചിത്രത്തിന്റെ അവസാന ദിവസവും അണിറപ്രവർത്തകർക്ക് നടി സ്വർണനാണയങ്ങൾ സമ്മാനിച്ചിരുന്നു

Update: 2023-03-21 14:05 GMT

തന്റെ പുതിയ തെലുങ്ക് ചിത്രമായ ദസറയുടെ അവസാന ഷൂട്ടിങ് ദിവസം യൂണിറ്റ് അംഗങ്ങൾക്ക് സ്വർണം സമ്മാനിച്ച് നടി കീർത്തി സുരേഷ്. ഏകദേശം 70 ലക്ഷത്തോളം വിലമതിക്കുന്ന, 10 ഗ്രാം വീതം സ്വർണനാണയങ്ങളാണ് നടി സമ്മാനിച്ചത്. സെറ്റിലെ ഡ്രൈവർ, ലൈറ്റ് ബോയ് എന്നിവരടക്കം 130 പേർക്ക് നടി സ്വർണനാണയം സമ്മാനിച്ചതായാണ് റിപ്പോർട്ടുകൾ.

ഷൂട്ടിന്റെ അവസാന ദിവസം കീർത്തി വികാരാധീനയായിരുന്നെന്നും സിനിമയിൽ തനിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സഹായിച്ച എല്ലാവർക്കും എന്തെങ്കിലും സമ്മാനം നൽകണമെന്ന് താരത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്നും താരത്തിനോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഓരോ സ്വർണനാണയത്തിനും ഏകദേശം 50000 രൂപയോളം വില വരും. നേരത്തേ സണ്ടക്കോഴി 2 എന്ന തമിഴ് ചിത്രത്തിന്റെ അവസാന ദിവസവും അണിറപ്രവർത്തകർക്ക് നടി സ്വർണനാണയങ്ങൾ സമ്മാനിച്ചിരുന്നു. 2 ഗ്രാം വീതം വരുന്ന സ്വർണനാണയങ്ങളാണ് അന്ന് സമ്മാനിച്ചത്.

Advertising
Advertising

ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ദസറയിൽ നാനിയാണ് നായകൻ. മാർച്ച് 30ന് റിലീസ് ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ വിവാദങ്ങളിലുമേർപ്പെട്ടിട്ടുണ്ട്. അല്ലു അർജുന്റെ ഹിറ്റ് ചിത്രം പുഷ്പയോട് ദസറയുടെ പ്ലോട്ടിന് ഏറെ സാമ്യമുണ്ടെന്നാണ് ആരോപണങ്ങൾ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News