കേരളത്തിൽ ആദ്യത്തെ ഐമാക്സ് തിയേറ്റർ ഒരുങ്ങുന്നു; ആദ്യ സിനിമ അവതാർ

കൊച്ചിയിൽ ഐമാക്സ് ഒരുക്കാനുള്ള സാധ്യതാ പംനം നടത്തി

Update: 2022-10-27 10:10 GMT
Advertising

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്റർ തിരുവനന്തപുരത്ത് ഒരുങ്ങുന്നു. ഐമാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡ‍ാനിയേലാണ് ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്. തിരുവനന്തപുരം ലുലുമാളിൽ എത്തുന്ന ഐമാക്സിലെ ആദ്യ പ്രദർശനം 'അവതാർ: ദി വേ ഓഫ് വാട്ടർ' എന്ന സിനിമയാണ്. കൊച്ചി സെൻ്റർ സ്ക്വയർ മാളിലെ സിനിപോളിസിലും, ലുലു മാളിലെ പിവിആറിലും ഐമാക്സ് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചർച്ചകള്‍ നടക്കുകയാണെന്നും ഇതിന്റെ ഭാ​ഗമായ ഇവിടങ്ങളിൽ സന്ദർശനം നടത്തിയതായും പ്രീതം ട്വീറ്റിൽ പറഞ്ഞു.

ഇതുവരെയുള്ള തിയേറ്റർ അനുഭവങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ​ഉയർന്ന ഗുണനിലവാരത്തിലുള്ള ദൃശ്യങ്ങളാണ് ഐമാക്സ് നൽകുന്നത്. തിരുവനന്തപുരം ഐമാക്സിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ചും, സ്‌ക്രീനിന്റെ വലുപ്പത്തെ കുറിച്ചും വരും ദിവസങ്ങളിൽ അറിയിക്കുമെന്നാണ് പ്രീതം ഡാനിയൽ അറിയിച്ചിരിക്കുന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News