''ആരാണ് ഈ മനുഷ്യനെ പ്രണയിക്കാതിരിക്കുക?''; ഇഷ്ടനായകനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഖുശ്ബു

'തോടിസി ബേവഫായി' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഖുശ്ബു സിനിമാലോകത്തേക്ക് വരുന്നത്

Update: 2023-01-31 06:42 GMT

ഖുഷ്ബുവും അരവിന്ദ് സാമിയും

Advertising

ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത വിധം സുപരിചതയായ താരമാണ് ഖുശ്ബു. മലയാളം തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നിരവധി ഭാഷകളിലായി ഒട്ടേറെ മികച്ച ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മനംകവർന്ന ഇഷ്ടനായകനെ കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഖുശ്ബു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ എക്കാലത്തെയും ഇഷ്ടനായകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.


''ഇദ്ദേഹത്തെ കണ്ടാൽ ആർക്കാണ് പ്രണയം തോന്നാതിരിക്കുക, എന്റെ സ്വപ്നം'' എന്ന അടിക്കുറിപ്പോടെയാണ്, ഖുശ്ബു നടന്‍ അരവിന്ദ് സാമിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രണയനായകൻ എന്ന തരത്തിൽ ഏറെ പ്രേക്ഷക പീതി നേടിയ അരവിന്ദ് സാമി, നീണ്ട ഇടവേളക്ക് ശേഷമാണ് വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത്. 'തോടിസി ബേവഫായി' എന്ന ചിത്രത്തിലൂടെ 1980 ലാണ് ഖുശ്ബു സിനിമാ ലോകത്തേക്ക് വരുന്നത്.


ബാലതാരമായി സിനിമയിലെത്തിയ ഖുശ്ബു ലാവാരിസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മലയാളം, തെലുങ്ക്, കന്നട, തമിഴ് എന്നിങ്ങനെ വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രത്തിങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിൽ വിജയ് നായകനായെത്തിയ വാരിസിലാണ് ഖുശ്ബു അഭിനയിച്ചത്. എന്നാൽ ചിത്രത്തിൽ നിന്നും താരത്തിന്റെ ഭാഗം നീക്കം ചെയ്തത് ഏറെ വിവാദമായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ  മിസ്റ്റർ മരുമകനാണ് ഖുശ്ബു അവസാനമായി ചെയ്ത മലയാളചിത്രം.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News