'കേരളത്തിന്‍റെ അഭിമാനം, എന്നും മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു': മമ്മൂട്ടിക്ക് ആയുരാരോഗ്യ സൗഖ്യം ആശംസിച്ച് കോടിയേരി

'പ്രിയപ്പെട്ട സഹോദരന് ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു'

Update: 2021-09-07 06:32 GMT

മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. അഭ്രപാളികളിൽ അഭിനയ മികവിന്‍റെ കയ്യൊപ്പ് ചാർത്തി ആസ്വാദക ഹൃദയങ്ങളെ സംതൃപ്തിപ്പെടുത്തിയ മഹാപ്രതിഭയാണ് മമ്മൂട്ടി. മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്നും മമ്മൂട്ടി ഫേസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് എഴുപതാം പിറന്നാളിന്‍റെ നിറവിൽ, ഹൃദയപൂർവ്വം ജൻമദിനാശംസകൾ നേരുന്നു.

അഭ്രപാളികളിൽ അഭിനയ മികവിന്‍റെ കയ്യൊപ്പ് ചാർത്തി ആസ്വാദക ഹൃദയങ്ങളെ സംതൃപ്തിപ്പെടുത്തിയ മഹാപ്രതിഭയാണ് മമ്മൂട്ടി. സമൂഹത്തിന്‍റെ എല്ലാ അടരുകളിലുള്ളവരും അദ്ദേഹത്തിന്‍റെ ഭാവഗരിമയെ ഇഷ്ടപ്പെടുന്നു.

Advertising
Advertising

മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. കേരളത്തിന്‍റെ കലാ സാംസ്കാരിക മേഖലയ്ക്ക് മമ്മൂട്ടി എന്നും അഭിമാനമാണ്. സഹോദരതുല്യമായ സ്നേഹവായ്പോടെയാണ് മമ്മൂട്ടി പരിചയപ്പെട്ട കാലം മുതൽ ഇടപഴകിയിട്ടുള്ളത്. പ്രിയപ്പെട്ട സഹോദരന് ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു.


പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് എഴുപതാം പിറന്നാളിൻ്റെ നിറവിൽ, ഹൃദയപൂർവ്വം ജൻമദിനാശംസകൾ നേരുന്നു.

അഭ്രപാളികളിൽ അഭിനയ...

Posted by Kodiyeri Balakrishnan on Monday, September 6, 2021


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News