കുറുപ്പിന് ഒപ്പം ചുവട് വയ്ക്കൂ, വിജയികള്‍ക്ക് അഞ്ച് ലക്ഷം

#KURUPFLASHMOBCONTEST എന്ന ഹാഷ് ടാഗും ഇതിനായി ഒരുക്കിയിട്ടുണ്ട്

Update: 2021-11-16 03:33 GMT

പ്രേക്ഷകപ്രശംസ നേടി ദുല്‍ഖറിന്‍റെ കുറുപ്പ് നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം തിയറ്ററുകളില്‍ ആളെക്കൂട്ടുകയാണ് കുറുപ്പ്. വേറിട്ട പ്രമോഷന്‍ രീതികള്‍ക്ക് കൊണ്ട് തുടക്കം മുതലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കുറുപ്പ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് പുതിയ ഓഫറുമായി രംഗത്തെത്തിരിക്കുകയാണ് ദുല്‍ഖറിന്‍റെ വേഫറര്‍ സിനിമാസ്. കുറുപ്പ് സിനിമയുമായി ബന്ധപ്പെടുത്തി ഫ്ളാഷ് മോബ് മത്സരമാണ് പ്രൊഡക്ഷന്‍ കമ്പനി സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 5 ലക്ഷം രൂപയാണ് സമ്മാനം. കൂടാതെ ദുല്‍ഖറിനെ നേരിട്ടു കാണാനും അദ്ദേഹത്തിന് മുന്നില്‍ ഫ്ളാഷ് മോബ് അവതരിപ്പിക്കാനും വിജയികള്‍ക്ക് അവസരമുണ്ടാകും.

Advertising
Advertising

#KURUPFLASHMOBCONTEST എന്ന ഹാഷ് ടാഗും ഇതിനായി ഒരുക്കിയിട്ടുണ്ട്. എവിടെ വെച്ചും ഫ്ളാഷ് മോബ് അവതരിപ്പിക്കാമെന്നും എന്നാല്‍ അത് കുറുപ്പുമായി ബന്ധപ്പെടുത്തിയതാവണം എന്നാണ് മത്സരത്തിന്‍റെ നിബന്ധന. അധികം എഡിറ്റിംഗ് ഇല്ലാതെ ഡാന്‍സിന്‍റെ വീഡിയോ +919778557350 എന്ന നമ്പറിലേക്ക് 2021 നവംബര്‍ 30ന് മുമ്പായി അയച്ചു നല്‍കണമെന്നാണ് മത്സരത്തിന്‍റെ സംഘാടകര്‍ ആവശ്യപ്പെടുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News