ലതാ മങ്കേഷ്കര്‍ ഇപ്പോഴും ഐസിയുവില്‍; വ്യാജപ്രചാരണത്തില്‍ വിശ്വസിക്കരുതെന്ന് കുടുംബം

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനുവരി 8നാണ് ലതാ മങ്കേഷ്കറെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Update: 2022-01-22 02:46 GMT

പ്രശസ്ത പിന്നണിഗായിക ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് കുടുംബം. ലത ഇപ്പോഴും ഐസിയുവില്‍ തന്നെയാണെന്നും കുടുംബം വ്യക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനുവരി 8നാണ് ലതാ മങ്കേഷ്കറെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അവരുടെ ആരോഗ്യനില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു.''ലതാ ദീദിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ ഒന്നും കൊടുക്കരുതെന്ന് ആത്മാര്‍ഥമായി അപേക്ഷിക്കുകയാണ്. ദീദി ഐസിയുവിൽ ചികിത്സയിലാണ്. ഡോ. പ്രതിത് സമദാനിയും സംഘവുമാണ് ചികിത്സിക്കുന്നത്. പെട്ടെന്ന് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങാന്‍ എല്ലാവരും പ്രാര്‍ഥിക്കണം'' കുടുംബം ആവശ്യപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ലത മങ്കേഷ്‌കറിന്റെ നില മോശമായെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. അത് വാസ്തവ വിരുദ്ധമാണെന്ന് ലതയുടെ വക്താവ് അനുഷ ശ്രീനിവാസ അയ്യര്‍ വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News