ജയ് ഭീമിലെ സെങ്കിണിക്ക് പ്രചോദനമായ പാര്‍വതിക്ക് വീട് പ്രഖ്യാപിച്ച് രാഘവ ലോറന്‍സ്

28 വർഷം മുമ്പ് ഭർത്താവ് രാസക്കണ്ണ് ഒരു തെറ്റും കൂടാതെ കൊല ചെയ്യപ്പെട്ട പാർവതി അമ്മാളിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് അറിഞ്ഞപ്പോൾ മനസ് സങ്കടപ്പെട്ടു

Update: 2021-11-09 03:19 GMT

സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രം മികച്ച പ്രതികരണം നേടി ആമസോണില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ സെങ്കിണി എന്ന കഥാപാത്രത്തിന് പ്രചോദനമായ പാര്‍വതി അമ്മാളിന് വീട് നിര്‍മ്മിക്കാന്‍ സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ രാഘവ ലോറന്‍സ്.

''28 വർഷം മുമ്പ് ഭർത്താവ് രാസക്കണ്ണ് ഒരു തെറ്റും കൂടാതെ കൊല ചെയ്യപ്പെട്ട പാർവതി അമ്മാളിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് അറിഞ്ഞപ്പോൾ മനസ് സങ്കടപ്പെട്ടു. ഒരു യൂട്യൂബ് ചാനലിലെ ഒരു പ്രോഗ്രാമിൽ നിന്നാണ് അവളുടെ ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ച് താന്‍ അറിഞ്ഞത്. കൂടുതൽ വിശദാംശങ്ങൾക്കായി വാര്‍ത്ത ചെയ്ത മാധ്യമപ്രവർത്തകനെ ബന്ധപ്പെട്ടതായും'' ലോറന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലില്‍ മകള്‍ക്കും മരുമകനും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് പാര്‍വതി ഇപ്പോള്‍ താമസിക്കുന്നത്.

പൊലീസ് കള്ളക്കേസില്‍ കുടുക്കി ലോക്കപ്പ് മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഭര്‍ത്താവിനെ അന്വേഷിച്ച് നീതി തേടി ഇറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കിണി എന്ന യുവതിയുടെയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്‍റെയും പോരാട്ടത്തിന്‍റെ കഥയാണ് ജയ് ഭീം പറയുന്നത്. ചന്ദ്രുവായി സൂര്യയും സെങ്കിണിയായി മലയാളിയായ ലിജോ മോളുമാണ് അഭിനയിച്ചിരിക്കുന്നത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News