സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗല്‍ ത്രില്ലര്‍; 'ഗരുഡൻ' ചിത്രീകരണം ആരംഭിച്ചു

കഥാകൃത്ത് ജിനേഷ് എം. സ്വിച്ച് ഓണ്‍ കർമ്മവും മേജർ രവി ഫസ്റ്റ് ക്ലാപ്പും നൽകി

Update: 2023-05-12 13:05 GMT
Editor : ijas | By : Web Desk

സുരേഷ് ഗോപിയും ബിജു മേനോനും വലിയൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന 'ഗരുഡൻ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയില്‍ വെച്ച് മേജര്‍ രവി ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് ആരംഭം കുറിച്ചത്. കഥാകൃത്ത് ജിനേഷ് എം. സ്വിച്ച് ഓണ്‍ കർമ്മവും മേജർ രവി ഫസ്റ്റ് ക്ലാപ്പും നൽകി. അഭിരാമി, ലിസ്റ്റിൻ സ്റ്റീഫൻ, വിനയ് ഗോവിന്ദ്, തലൈവാസൽ വിജയ്, മിഥുൻ മാനുവൽ തോമസ്, അരുൺ വർമ്മ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. തലൈവാസൽ വിജയ്, ചൈതന്യ പ്രകാശ് എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.

മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കി പ്രശസ്തനാണ്. കടുവ എന്ന ചിത്രത്തിലെ 'പാലാപ്പള്ളി തിരുപ്പള്ളി' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിൻ്റെ മ്യൂസിക്ക് വീഡിയോ, കാപ്പ സിനിമയുടെ പ്രമോ ഗാനം എന്നിവ ചിത്രീകരിച്ചതും അരുൺ വർമ്മയാണ്.

Advertising
Advertising

തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങി ചെല്ലുന്നത്. നിയമത്തിൻ്റെ തലനാരിഴ കീറി മുറിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും, ആകാംക്ഷയും നൽകുന്നതായിരിക്കും. സുരേഷ് ഗോപിയും ബിജു മേനോനും നിയമയുദ്ധത്തിൻ്റെ വക്താക്കളായി അങ്കം കുറിക്കുമ്പോൾ, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള, മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുൻ നായിക അഭിരാമി ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മിഥുൻ മാനുവൽ തോമസ്സിൻ്റേതാണ് തിരക്കഥ. കഥ-ജിനേഷ്.എം. സംഗീതം-ജേക്ക്സ് ബിജോയ്‌. ഛായാഗ്രഹണം-അജയ് ഡേവിഡ് കാച്ചപ്പിളളി. എഡിറ്റിംഗ്-ശ്രീജിത്ത് സാരംഗ്. കലാസംവിധാനം-അനീസ് നാടോടി. മേക്കപ്പ്-റോണക്സ് സേവ്യർ.

വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ. പ്രൊഡക്ഷൻ ഇൻചാർജ്-അഖിൽ യശോധരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദിനിൽ ബാബു. ലൈൻ പ്രൊഡ്യൂസർ-സന്തോഷ് കൃഷ്ണൻ. കൺട്രോളർ-ഡിക്സൻ പൊടുത്താസ്. പി.ആര്‍.ഒ-വാഴൂര്‍ ജോസ്. മെയ് പന്ത്രണ്ടിന് ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News