ഇത്രയും ടെന്‍ഷനോടെ മറ്റൊരു ക്യാമറക്ക് മുന്നിലും നിന്നിട്ടില്ല; ലെനയുടെ ഫോട്ടോഗ്രാഫറായി മമ്മൂട്ടി

ഫോട്ടോഗ്രഫിയെ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് മമ്മൂട്ടി

Update: 2022-03-21 07:35 GMT
Editor : Jaisy Thomas | By : Web Desk

ഫോട്ടോഗ്രഫിയെ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് മമ്മൂട്ടി. താനെടുക്കുന്ന ചിത്രങ്ങള്‍ അപൂര്‍വമായി മമ്മൂട്ടി സോഷ്യല്‍മീഡിയയിലും പങ്കുവയ്ക്കാറുണ്ട്. സഹതാരങ്ങളുടെ ചിത്രമെടുക്കുന്ന നടന്‍റെ ഫോട്ടോക്കും വീഡിയോക്കും ആരാധകരേറെയാണ്. ഇപ്പോള്‍ തന്‍റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി ലെന.

ഒപ്പം ഇത്രയും ടെൻഷനോടെ മറ്റൊരു ക്യാമറയ്ക്കും മുന്നിലും നിന്നിട്ടില്ല എന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ലെന കുറിച്ചു. അതേസമയം താരം പകർത്തിയ ചിത്രങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്നും ലെന പറയുന്നു. ഭീഷ്മപർവത്തിന്‍റെ പ്രമോഷനിടെയാണ് മമ്മൂട്ടി താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. വിഡിയോയിൽ മമ്മൂട്ടി ലെന എന്നിവർക്കൊപ്പം വീണ നന്ദകുമാർ, സ്രിന്‍ഡ എന്നിവരെയും കാണാം. മൂവരും ചേർന്ന് മമ്മൂട്ടി ക്യാമറയിൽ എടുത്ത ചിത്രങ്ങൾ നോക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. അതേസമയം നേരത്തെ മഞ്ജു വാര്യർ, ശ്വേത മേനോൻ,സ്രിന്‍ഡ തുടങ്ങി നിരവധി പേരുടെ ചിത്രങ്ങള്‍ മമ്മൂട്ടി എടുത്തിട്ടുണ്ട്. ഭീഷ്മപര്‍വത്തില്‍ ലെനയും അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് ലെനയെത്തിയത്. 

Advertising
Advertising

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News