വീണ്ടുമൊരു മുഴുനീള ക്യാമ്പസ് ചിത്രം: 'ലവ് ഫുള്ളി യുവേഴ്സ് വേദ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

തൊണ്ണൂറുകളിലെ കലാലയ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിൽ മലയാളത്തിലേയും, തമിഴിലേയും പ്രമുഖ താരങ്ങൾ വേഷമിടുന്നു

Update: 2022-08-29 14:01 GMT

ക്യാംപസ് പശ്ചാത്തലമാക്കിയുള്ള 'ലവ് ഫുള്ളി യുവേഴ്സ് വേദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തൊണ്ണൂറുകളിലെ കലാലയ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിൽ മലയാളത്തിലേയും, തമിഴിലേയും പ്രമുഖ താരങ്ങൾ വേഷമിടുന്നു. സൗഹൃദങ്ങളുടേയും, പ്രണയത്തിൻ്റേയും, വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റേയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 

ശ്രീനാഥ് ഭാസി, രജിഷാ വിജയൻ ,വെങ്കിടേഷ് ,ഗൗതം മേനോൻ ,രഞ്ജിത് ശേഖർ, ചന്തുനാഥ്, അനിഖ സുരേന്ദ്രൻ, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, എന്നിവരോടൊപ്പം അൻപതോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

ആർ ടു എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സലീം,ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം,പ്രൊജക്റ്റ് ഡിസൈനർ: വിബീഷ് വിജയൻ,ക്യാമറ: ടോബിൻ തോമസ് ,രചന: ബാബു വൈലത്തൂർ, സംഗീതം: രാഹുൽരാജ് ,ഗാനരചന: റഫീക്ക് അഹമ്മദ് ,എഡിറ്റിംഗ്: സോബിൻ സോമൻ,ആർട്ട്: സുഭാഷ് കരുൺ,വസ്ത്രാലങ്കാരം: അരുൺ മനോഹർ,പി.ആർ.ഓ : ദിനേശ്‌

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News