11ാം സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച സംഗീത സംവിധായകനാകുന്നത് 9ാം തവണ; ചരിത്രമെഴുതുകയാണ് എം.ജയചന്ദ്രൻ

പത്തൊമ്പതാം നൂറ്റാണ്ടിലെയും അയിഷയിലെയും ഗാനങ്ങൾക്കാണ് ഇത്തവണ പുരസ്‌കാര നേട്ടം

Update: 2023-07-21 13:18 GMT

മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് 9ാം തവണയും സ്വന്തമാക്കി എം.ജയചന്ദ്രൻ. പത്തൊമ്പതാം നൂറ്റാണ്ടിലെയും അയിഷയിലെയും ഗാനങ്ങൾക്കാണ് ഇത്തവണ പുരസ്‌കാര നേട്ടം. മികച്ച പിന്നണി ഗായകനും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരങ്ങൾ കൂടി പരിഗണിച്ചാൽ ഇത് 11ാം തവണയാണ് എം.ജയചന്ദ്രനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത്.

"ഏറ്റവും മനോഹരമായ നിമിഷമാണിതെന്നും പ്രേക്ഷകർക്ക് അവാർഡ് സമർപ്പിക്കുന്നുവെന്നും എം.ജയചന്ദ്രൻ പ്രതികരിച്ചു. ഏറ്റവും സുന്ദരമായ നിമിഷമായാണ് തോന്നുന്നത്. ഹൃദയത്തോട് ചേർത്തു നിർത്തുന്ന രണ്ട് ചിത്രങ്ങൾക്കാണ് പുരസ്‌കാരം. രണ്ടും രണ്ട് പ്രമേയമാണ്. ആയിഷയുടേത് ഏറെ കോംപ്ലിക്കേറ്റഡ് ആയ കോംപസിഷൻ ആയിരുന്നു. അറബിക് സംഗീതവും നമ്മുടെ സംഗീതവും കൂടിച്ചേർന്നുള്ള ചേരുവയാണത്. ഇന്ത്യൻ മ്യൂസിക്കിൽ അതാരെങ്കിലും മുമ്പ് ചെയ്തിട്ടുണ്ടോ എന്നറിയില്ല. നേരത്തേ ഒമാൻ മ്യൂസിക്ക് ഫെസ്റ്റിന്റെ സിനിമാന അവാർഡും ചിത്രത്തെ തേടിയെത്തിരുന്നു. ഈശ്വരന്റെ വരദാനമാണിത്. കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും അവാർഡ് സമർപ്പിക്കുന്നു". ജയചന്ദ്രൻ പറഞ്ഞു.

Advertising
Advertising
Full View

പത്തൊമ്പതാം നൂറ്റാണ്ടിലെ മയിൽപ്പീലി ഇളകുന്നു കണ്ണാ എന്ന പാട്ടിനാണ് അവാർഡ്. ഈ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് മൃദുല വാര്യർ അർഹയായി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News