മുന്‍ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; പൊലീസില്‍ പരാതിയുമായി 'ഞാന്‍ ഗന്ധര്‍വ്വന്‍' നായകന്‍

മുൻ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തൻ്റെ ഇരട്ട പെൺമക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താരം പറഞ്ഞു

Update: 2024-02-16 04:20 GMT
Editor : Jaisy Thomas | By : Web Desk

നിതീഷ് ഭരദ്വാജും ഭാര്യയും

ഭോപ്പാല്‍: ഐഎസ് ഉദ്യോഗസ്ഥയായ മുന്‍ഭാര്യക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്. മധ്യപ്രദേശ് ഐഎസ് കേഡറിലെ ഓഫീസറായ സ്മിത് ഭരദ്വാജിനെതിരെയാണ് ഭോപ്പാൽ പൊലീസ് കമ്മീഷണർ ഹരിനാരായണാചാരി മിശ്രയ്ക്ക് നിതീഷ് പരാതി നല്‍കിയത്.

മുൻ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തൻ്റെ ഇരട്ട പെൺമക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താരം പറഞ്ഞു.നിതീഷ് ഭരദ്വാജിൻ്റെ പരാതിയിൽ ഭോപ്പാൽ പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിൻ്റെ ചുമതല അഡീഷണൽ ഡിസിപി ശാലിനി ദീക്ഷിതിന് കൈമാറി.2009 മാർച്ച് 14നാണ് സ്മിതയെ നിതീഷ് വിവാഹം കഴിക്കുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് ഇവര്‍ പരിചയപ്പെട്ടതും വിവാഹിതരാകുന്നതു. 11 വയസുള്ള ഇരട്ട പെണ്‍കുട്ടികളാണ് ഇവര്‍ക്ക്. 12 വർഷത്തെ ദാമ്പത്യത്തിന് ശേഷം, നിതീഷും സ്മിതയും 2022ലാണ് വേര്‍പിരിയുന്നത്. "2019 സെപ്റ്റംബറിൽ ഞാൻ മുംബൈയിലെ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. ഞങ്ങൾ വേർപിരിഞ്ഞതിൻ്റെ കാരണങ്ങളിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഷയം ഇപ്പോൾ കോടതിയിലാണ്. എനിക്ക് പറയാൻ കഴിയുന്നത് ചിലപ്പോൾ വിവാഹമോചനം വേദനാജനകമായിരിക്കും. ഛേദിക്കപ്പെട്ട കാമ്പുമായി ജീവിക്കുക എന്നത് മരണമാണ്'' സ്മിതയുമായുള്ള വേർപിരിയലിനെ കുറിച്ച് ബോംബെ ടൈംസിനോട് സംസാരിക്കവെ നിതീഷ് ഭരദ്വാജ് പറഞ്ഞിരുന്നു.മക്കളോടൊപ്പം ഇന്‍ഡോറിലാണ് സ്മിത താമസിക്കുന്നത്.

Advertising
Advertising

ജനപ്രിയ ടിവി ഷോയായ മഹാഭാരതത്തില്‍ ശ്രീകൃഷ്ണനായി അഭിനയിച്ചുകൊണ്ടാണ് നിതീഷ് ആരാധകരുടെ മനസ് കീഴടക്കിയത്. ടെലിവിഷൻ പരമ്പരകൾക്കുപുറമേ ഹിന്ദി, മറാഠി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പത്മരാജന്‍റെ 'ഞാന്‍ ഗന്ധര്‍വ്വന്‍' എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാളികള്‍ക്കും സുപരിചിതനാണ്.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News