എന്‍റെ പ്രായം 52 അല്ല; ഞാന്‍ 38കാരനും മഹാലക്ഷ്മിക്ക് 35ഉം ആണ്; ഗോസിപ്പുകളോട് പ്രതികരിച്ച് രവീന്ദര്‍ ചന്ദ്രശേഖരന്‍

തന്‍റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹമാണ് ഇതെന്നും തന്‍റെ ആദ്യവിവാഹത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും രവീന്ദര്‍ പറഞ്ഞു

Update: 2022-09-06 01:56 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍റെയും നടി മഹാലക്ഷ്മിയുടെ വിവാഹം. വിവാഹചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇരുവര്‍ക്കും നേരെയുണ്ടായത്. ശരീരഭാരത്തിന്‍റെ പേരിലാണ് രവീന്ദറിനെ കളിയാക്കിയതെങ്കില്‍ പണം കണ്ടിട്ടാണ് നിര്‍മാതാവിനെ മഹാലക്ഷ്മി കല്യാണം കഴിച്ചതെന്നായിരുന്നു നടിക്കു നേരെയുള്ള വിമര്‍ശനം. ഇപ്പോള്‍ ഗോസിപ്പുകള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ഇരുവരും. ബിഹൈന്‍ഡ്‍വുഡ്സിനും നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

Advertising
Advertising

തന്‍റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹമാണ് ഇതെന്നും തന്‍റെ ആദ്യവിവാഹത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും രവീന്ദര്‍ പറഞ്ഞു. ആ കുടുംബ ജീവിതം നിരാശയാണ് സമ്മാനിച്ചത്. ഞങ്ങള്‍ രണ്ടുപേരും പരസ്പരം ത്യാഗം ചെയ്തിട്ടൊന്നുമില്ല. മനസിലാക്കിയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. രണ്ടു കുടുംബത്തെയും അതു മനസിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടായിരുന്നു. നിങ്ങള്‍ വിചാരിക്കുന്നതു പോലെ അതൊരിക്കലും എളുപ്പമായിരുന്നില്ല. മഹാലക്ഷ്മിയുടെ വിവാഹം നേരത്തേ കഴിഞ്ഞതാണെന്നും ഒരു കുട്ടിയുണ്ടെന്നും തനിക്ക് അറിയാം. ഇതൊരു പുരുഷാധിപത്യ സമൂഹം ആയതുകൊണ്ടാണ് ഈ വിഷയത്തില്‍ എല്ലാവരും മഹാലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ കഴിഞ്ഞ കാലം എനിക്കൊരു പ്രശ്‌നമല്ല. ഞാന്‍ മനസിലാക്കിയ ആള്‍ എങ്ങനെയായിരിക്കണം എന്നാണ് താന്‍ ആലോചിച്ചതെന്നും രവീന്ദര്‍ പറഞ്ഞു.

വിവാഹം മുന്നോട്ടുപോകാന്‍ താരണം താനാണെന്നും രവീന്ദര്‍ പറഞ്ഞു. ശരിക്കും ഇതൊരു അറേഞ്ച്ഡ് മാര്യേജാണ്. പക്ഷെ ഒന്നര വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ശരീരഭാരം കുറച്ച് വന്നിട്ട് വിവാഹം കഴിക്കാമെന്ന് മഹാലക്ഷ്മിയോട് പറയുമായിരുന്നു. അതൊരിക്കലും നടക്കില്ലെന്ന് അവള്‍ തിരിച്ചും പറയും. തന്‍റെ ശരീര വണ്ണത്തില്‍ തന്നെക്കാള്‍ ആകുലത ഇവിടെയുള്ള ആളുകള്‍ക്കാണെന്നും രവീന്ദര്‍ പറഞ്ഞു. തന്‍റെ വയസിനെക്കുറിച്ചും ട്രോള്‍ വന്നിരുന്നു. 42,52 എന്നൊക്കെയായിരുന്നു കണക്കുകള്‍. ചെറിയ പെണ്‍കുട്ടിയെ അടിച്ചുമാറ്റി വിവാഹം കഴിച്ചുവെന്നൊക്കെ കണ്ടു. തനിക്ക് 38 ഉം മഹാലക്ഷ്മിക്ക് 35ഉം ആണ് പ്രായമെന്നും രവീന്ദര്‍ കൂട്ടിച്ചേര്‍ത്തു. രവീന്ദര്‍ നിര്‍മിച്ച ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും അവിടെ വച്ചാണ് തങ്ങള്‍ പരസ്പരം കണ്ടതെന്നും മഹാലക്ഷ്മി പറഞ്ഞു. അപ്പോള്‍ ഒന്നും യാതൊരു സ്പാര്‍ക്കും തോന്നിയില്ല. പിന്നീട് പരസ്പരം മെസേജ് അയച്ചു. രവീന്ദറാണ് പ്രൊപ്പോസ് ചെയ്തത്. പിന്നീട് അത് സ്വീകരിക്കുകയായിരുന്നു. രവീന്ദറിന്‍റെ ശരീരഭാരം തനിക്കൊരു വിഷയമായിട്ട് തോന്നിയിട്ടില്ലെന്നും മഹാലക്ഷ്മി പറഞ്ഞു.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News