'കീര്‍ത്തിചക്രയിലെ മേജര്‍ മഹാദേവൻ ഞാൻ തന്നെ'; മേജര്‍ രവി

എന്റെ സിനിമകളൊക്കെ എന്റെ അനുഭവങ്ങളാണ്

Update: 2026-10-27 13:15 GMT

മോഹൻലാലിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര. മേജര്‍ മഹാദേവൻ എന്നായിരുന്നു മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്.തന്റെ ജീവിതാനുഭവങ്ങളിൽനിന്ന് ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്ന് മേജര്‍ രവി പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കീർത്തിചക്രയിലെ മോഹൻലാലിന്റെ കഥാപാത്രം താനാണെന്നും ചിത്രത്തിൽ ജീവ അവതരിപ്പിച്ച കഥാപാത്രത്തിന് പ്രചോദനമായത് ഇപ്പോൾ തന്റെ മാനേജരായ ക്യാപ്റ്റൻ അനിൽകുമാറാണെന്നും മേജർ രവി പറഞ്ഞു.

Advertising
Advertising

1988ൽ പരിചയപ്പെട്ട അനിൽകുമാറുമായി 38 വർഷമായി അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മിലുള്ള പൊരുത്തം അന്നുതുടങ്ങിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. “എന്റെ സിനിമകളൊക്കെ എന്റെ അനുഭവങ്ങളാണ്” എന്നായിരുന്നു മേജർ രവിയുടെ വാക്കുകൾ.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം ഒരു രഹസ്യ ഓപറേഷന്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും കോവിഡ് കാരണം അത് നടക്കാതെ പോയെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.

2006ലാണ് കീര്‍ത്തിചക്ര പുറത്തിറങ്ങിയത്. മേജര്‍ രവിയുടെ ആദ്യ സംവിധാന സംരംഭമാണിത്. തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം പിന്നീട് അരൻ എന്ന പേരിൽ തമിഴിൽ മൊഴിമാറ്റി പുറത്തിറക്കിയിരുന്നു. ലക്ഷ്മി ഗോപാലസ്വാമി, ഗോപിക, ബിജു മേനോൻ, സ്ഫടികം ജോര്‍ജ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News