ധനുഷ് ബിജെപിയിലേക്ക്? ഫാന്‍സ് ക്ലബിലെ വനിതാ ആരാധകര്‍ക്ക് നല്‍കിയ ഉപഹാരത്തിലെ ചിഹ്നം ചര്‍ച്ചയില്‍

ധനുഷിന്റെ നീക്കങ്ങള്‍ ബിജെപിയുടെ 'പ്ലാന്‍ ഡി' ആണെന്നാണ് ആരോപണം

Update: 2026-10-27 09:50 GMT

ചെന്നൈ: ആരാധകസംഘടന പുനഃസംഘടിപ്പിച്ചതിന് പിന്നാലെ നടന്‍ ധനുഷ് വീണ്ടും ചര്‍ച്ചയില്‍. കഴിഞ്ഞ ദിവസം ഫാന്‍സ് ക്ലബിലെ വനിതകള്‍ക്ക് നല്‍കിയ ഉപഹാരത്തില്‍ 'താമര ചിഹ്നം' ഉള്‍പ്പെടുത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ധനുഷ് ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ധനുഷിന്റെ നീക്കങ്ങള്‍ ബിജെപിയുടെ 'പ്ലാന്‍ ഡി' ആണെന്നും തമിഴ്നാട്ടില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബിജെപി സിനിമാ താരങ്ങളെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ്, ധനുഷിന്റെ ഫാന്‍സ് ക്ലബ് വെല്‍ഫെയര്‍ ട്രസ്റ്റായി പുനഃസംഘടിപ്പിച്ചത്. 'ധനുഷ് നര്‍പ്പണി ഇയക്കം' എന്ന പേരിലായിരുന്നു പുനഃസംഘടന. പേരുമാറ്റത്തിനൊപ്പം പുതിയ ലോഗോയും പതാകയും അവതരിപ്പിച്ചിരുന്നു. ചുവപ്പും വെള്ളയും നിറങ്ങളിലുള്ളതാണ് പതാക. വലിയ ചുവന്ന നക്ഷത്രവും അതിന്റെ മധ്യത്തില്‍ കൈകൂപ്പി നില്‍ക്കുന്ന ധനുഷിന്റെ ചിത്രവുമാണ് ലോഗോയിലുള്ളത്.

Advertising
Advertising

സംഘടനയുടെ പുതിയ പേരും ചിഹ്നത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മൂവായിരത്തോളം വനിതകള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. ഈ ഉപഹാരത്തിലാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഇടംപിടിച്ചത്.

സേലം, കടലൂര്‍, കാഞ്ചീപുരം തുടങ്ങിയ വിവിധ ജില്ലകളില്‍ നിന്നുള്ള വനിതാ ആരാധകരും ഭാരവാഹികളുമാണ് ചെന്നൈയില്‍ സംഘടിച്ചത്. ചടങ്ങില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകര്‍ പരമ്പരാഗതമായ 'വേല്‍' ധനുഷിന് സമ്മാനിക്കുകയും 2031-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കാണാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തില്‍ ധനുഷോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ ഔദ്യോഗികമായി നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം 'തമിഴക എഴിച്ചി കഴകം' (ടിഇകെ) എന്ന പേരില്‍ ധനുഷ് ഉടന്‍ തന്നെ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

വിജയ് 'തമിഴക വെട്രി കഴകം' എന്ന പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ധനുഷിന്റെ ഈ നീക്കങ്ങള്‍ എന്നത് തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ഉറ്റുനോക്കലിന് കാരണമായിട്ടുണ്ട്.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News